സമാനതകൾ ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത് എന്നത് ശരിയാണ്. എന്നാൽ അതേസമയം സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്യുന്ന ആളുകൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സമയത്താണോ ഇങ്ങനത്തെ വീഡിയോ ഒക്കെ ചെയ്യേണ്ടത് എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകൾ ആണ് രംഗത്തെത്തുന്നത്. ഇപ്പോൾ ഇതിനെല്ലാം ഉള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ലിൻ്റു റോണി. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഇവർ.
“ഞാനിപ്പോൾ യുകെയിൽ ആണ് ഉള്ളത്. ഞാനൊരു ഫോട്ടോയോ റീലോ ഇട്ടാലോ ധാരാളം ആളുകളാണ് മെസ്സേജ് അയക്കുന്നത്. എനിക്ക് മാത്രമല്ല, വേറെ പലർക്കും ഇങ്ങനെ തന്നെയാണ്. നിങ്ങൾക്ക് നാണമില്ലേ? മര്യാദ ഇല്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് ഇവിടെ ഉള്ള ആളുകൾ അവരുടെ വർക്ക് പ്രൊമോട്ട് ചെയ്യുവാനായി ഞങ്ങളെ സമീപിക്കുന്നത്. അത് അവരുടെ ബിസിനസ് ആണ്. അതുപോലെ ഞാൻ ഒരു ഇൻഫ്ലുവൻസറാണ്. ധാരാളം കമ്മിറ്റ്മെൻറ് ഉണ്ട്. വളരെയധികം വേദനയോടെ തന്നെയാണ് ഞാൻ ഈ വീഡിയോ ഇടുന്നത്” – താരം പറയുന്നു.
“നിങ്ങൾ ഞങ്ങളുടെ വീഡിയോ കണ്ട് കമൻറ് ചെയ്യുന്ന സമയം മതിയല്ലോ ഒരു നേരം മുട്ടുകുത്തിയിരുന്നു പ്രാർത്ഥിക്കാൻ? നിങ്ങളിൽ എത്രപേർ അത് ചെയ്യുന്നുണ്ട്? നിങ്ങൾ കള്ളുകുടിക്കാനോ അല്ലെങ്കിൽ വേറെ എന്തിനെങ്കിലുമോ ചെലവാക്കുന്ന പൈസ എടുത്ത് ഇതിന് കൊടുക്കുന്നുണ്ടോ? എനിക്ക് പറന്ന് അങ്ങോട്ട് എത്താൻ പറ്റില്ല. സിറ്റുവേഷൻ ഡിഫറെൻറ് ആണ്. പക്ഷേ നമ്മളെ ഏൽപ്പിച്ചിട്ടുള്ള കാര്യം കൃത്യമായി ചെയ്യുക, പ്രാർത്ഥിക്കുക, പറ്റുന്ന സഹായങ്ങൾ ചെയ്യുക” – താരം കൂട്ടിച്ചേർക്കുന്നു.
“2018 വർഷത്തിൽ ഉണ്ടായ പ്രണയത്തിൽ എല്ലാം പോയ ആളാണ് ഞാൻ. യുകെയിലേക്ക് തിരിച്ചു വരാൻ പറ്റും എന്നുപോലും കരുതിയിരുന്നതല്ല. കാരണം ഒന്നും തന്നെ കയ്യിൽ ഇല്ലായിരുന്നു. വയനാട്ടിലെ ആളുകൾ അനുഭവിക്കുന്ന വേദന എന്താണ് എന്നും അവരുടെ അവസ്ഥയെന്താണ് എന്നും എനിക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഇതുപോലെയുള്ള കമന്റുകൾ ഇടുമ്പോൾ നിങ്ങൾക്ക് എന്ത് മനസ്സമാധാനം ആണ് ലഭിക്കുന്നത്? ഇൻസ്റ്റാഗ്രാമിൽ വന്നു മറ്റുള്ളവരുടെ പോസ്റ്റിന് കമൻറ് ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ട് ഒരാൾ എങ്കിലും കമന്റോ മെസ്സേജോ അയക്കില്ല. ഞാനെൻറെ ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവർ പറഞ്ഞ സമയത്ത് വീഡിയോ ഇടുക എന്നത് എന്റെ ജോലിയാണ്. വയനാടിന്റെ വിഷമത്തിൽ എനിക്കും സങ്കടമുണ്ട്. അത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് ഞാൻ. ഒരിക്കലും മനസ്സാക്ഷിയില്ലാത്ത ആളല്ല, പക്ഷേ കമന്റുകൾ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്” – നടിയുടെ മുഴുവൻ പ്രതികരണം ഇങ്ങനെ.