കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംസാരവിഷയം അംബാനി കുടുംബത്തിലെ വിവാഹം ആയിരുന്നു. മുകേഷ് അംബാനിയുടെ ഇളയ മകൻ അംബാനിയുടെ വിവാഹമായിരുന്നു ജിയോ കൺവെൻഷൻ സെൻററിൽ വച്ച് നടന്നത്. രാധിക മെർച്ചൻ്റ് എന്ന പെൺകുട്ടിയെ ആയിരുന്നു ആനന്ദ് അംബാനി വിവാഹം ചെയ്തത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. ഒരു ഡയമണ്ട് മർച്ചന്റ് ഫാമിലിയിലെ പെൺകുട്ടിയാണ് രാധിക.
ഇന്ത്യയ്ക്കകത്തും പുറത്തും നിന്നും ധാരാളം പ്രമുഖർ ആയിരുന്നു ഈ വിവാഹത്തിൽ പങ്കെടുത്തത്. സിനിമാ സ്പോർട്സ് രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. അമിതാഭ് ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, രജനികാന്ത് എന്നിവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. രജനി വിവാഹ ചടങ്ങിൽ ഡാൻസ് കളിക്കുന്ന വീഡിയോ അടക്കം എല്ലാം തന്നെ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മറ്റൊരു കാര്യമാണ് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്.
രജനീകാന്തിനെ അമിതാബ് ഭക്തനും കുടുംബവും അവഗണിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു വീഡിയോയുടെ ഒരു ഭാഗം കണ്ടതിനുശേഷം ആണ് ഇത്തരത്തിൽ ഒരു വിമർശനം ഉയരുന്നത്. അമിതാഭ് ബച്ചനും കുടുംബവും സദസ്സിലേക്ക് ഇരിക്കാൻ വരുകയായിരുന്നു. അപ്പോൾ സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ളവർ എഴുന്നേറ്റുനിന്ന് ബഹുമാനം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. രജനീകാന്ത് സമാനമായ രീതിയിൽ എഴുന്നേറ്റു നിന്നു എങ്കിലും അദ്ദേഹത്തെ കാണാത്ത മട്ടിൽ അമിതാബ് ബച്ചൻ പോവുകയായിരുന്നു.
അമിതാബ് ബച്ചൻ മാത്രമല്ല കുടുംബത്തിലെ മറ്റുള്ളവരും അങ്ങനെ തന്നെയായിരുന്നു രജനീകാന്തിനോട് പെരുമാറിയത്. എന്നാൽ എന്തുകൊണ്ടാണ് ഇവർ ഇത്തരത്തിൽ ഒരു സ്വഭാവം കാണിച്ചത് എന്ന് ആർക്കും അറിയില്ല. എന്തായാലും ഇപ്പോൾ വീഡിയോയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മുഴുവൻ വീഡിയോ കാണാതെ എന്താണ് നടന്നതെന്ന് പറയാൻ പറ്റില്ല എന്നാണ് ഇപ്പോൾ വലിയൊരു വിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
View this post on Instagram