സിനിമ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. സത്യം പറഞ്ഞാൽ ഇവരുടെ സിനിമ വിശേഷങ്ങൾ അറിയുന്നതിനേക്കാൾ കൂടുതൽ നമുക്ക് താല്പര്യം ഇവരുടെ വ്യക്തിപരമായ ജീവിതത്തിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന കാര്യങ്ങൾ അറിയുവാൻ ആണ്. ഒരാളുടെ വളരെ പ്രൈവറ്റ് ആയിട്ടുള്ള കാര്യങ്ങളിൽ ഒന്നാണ് മതവിശ്വാസം. എന്നാൽ ഏറ്റവും കൂടുതൽ നമ്മുടെ രാജ്യത്ത് വിറ്റഴിക്കപ്പെടുന്നതും കുട്ടിക്കപ്പെടുന്നതും മതവും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണ്. അതുകൊണ്ടുതന്നെ സിനിമ താരങ്ങളുടെയും മതങ്ങളും മതവിശ്വാസങ്ങളും പലപ്പോഴും ചർച്ചയായി മാറുന്നത് പതിവാണ്.
ഇപ്പോൾ ഒരു നടി ആണ് ഉംറ നിർവഹിച്ചിരിക്കുന്നത്. ഇനി വിശുദ്ധ ഇസ്ലാമിന്റെ പാതയിൽ സഞ്ചരിക്കുവാൻ ആണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. ഇവർ മാത്രമല്ല ഇവരുടെ സഹോദരനും വിശുദ്ധ ഇസ്ലാമിന്റെ പാത തിരഞ്ഞെടുത്തിരിക്കുകയാണ്. അയാൾ സുബൈർ എന്നാണ് സഹോദരൻറെ പേര്. അതേസമയം നടിയുടെ പേര് ജന്നത്ത് സുബൈർ റഹ്മാനി എന്നാണ്.
ഇവർ തന്നെയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സഹോദരൻറെ ഒപ്പം മക്കയിൽ നിന്നും എടുത്ത ചിത്രമാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഏകദേശം 45 മില്യൺ ആരാധകരെ ആണ് ഇവർ ഇൻസ്റ്റാഗ്രാമിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഇവർ പങ്കുവെച്ച ഈ ചിത്രത്തിൽ ഇപ്പോൾ വളരെ മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ബാലതാരം ആയിട്ടാണ് ഇവർ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഇവർ ഹിന്ദി ടെലിവിഷൻ രംഗത്തേക്ക് മാറുകയായിരുന്നു. ഹിന്ദി ടെലിവിഷൻ സീരിയലുകൾക്ക് എല്ലാം വലിയ രീതിയിൽ ഒരു കാഴ്ചക്കാർ ഉണ്ട് കേരളത്തിലും. അതുകൊണ്ടുതന്നെ ഈ നടി മലയാളികളുടെയും പ്രിയപ്പെട്ട നടിമാരിൽ ഒരാൾ ആയിരുന്നു. ധാരാളം ആരാധകരെ ആണ് ഇവർ മലയാളികൾക്കിടയിലും സ്വന്തമാക്കിയിട്ടുള്ളത്.