മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വനിതാ വിജയകുമാർ. തുടക്കകാലത്ത് മലയാളം സിനിമയിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയിലെ നായികയായിരുന്നു ഇവർ. പിന്നീട് ധാരാളം സൗത്ത് ഇന്ത്യൻ ഭാഷകളിൽ ഇവർ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിലും ഇവർ ഒരുപാട് പ്രതികപ്പെട്ടിട്ടുണ്ട്.
ഇവരുടെ വ്യക്തിജീവിതത്തിലെ വാർത്തകളും വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇവർ മൂന്നുതവണ വിപതയായിട്ടുണ്ട്. അടുത്തിടെ ആയിരുന്നു ഇവരുടെ നാലാം വിവാഹം വരാൻ പോവുകയാണ് എന്ന വാർത്തകൾ പുറത്തുവന്നത്. വനിത തന്നെയായിരുന്നു ഇക്കാര്യം സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റിട്ടത്. ഡാൻസ് കുറിപ്പ് ആയിട്ടുള്ള റോബർട്ട് മാസ്റ്ററെ ആയിരുന്നു താരം വിവാഹം ചെയ്യാൻ ഒരുങ്ങിയിരുന്നത്. ഒക്ടോബർ അഞ്ചാം തീയതി ആയിരുന്നു വിവാഹം പ്രഖ്യാപിച്ചിരുന്നത്. അതായത് കഴിഞ്ഞദിവസം. കഴിഞ്ഞദിവസം ഒരു ഗംഭീര ട്വിസ്റ്റും ആയിട്ടാണ് ഇപ്പോൾ താരം വന്നിരിക്കുന്നത്.
ഇത് ഇരുവരുടെയും വിവാഹം അല്ലായിരുന്നു. വനിതാ വിജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രമോഷൻ ആയിരുന്നു ഇത്. വനിതയും റോബറും അഭിനയിക്കുന്ന പുതിയ സിനിമയുടെ പേര് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്നാണ് ഇതിൻറെ പേര്. കഴിഞ്ഞദിവസം ആയിരുന്നു രണ്ടുപേരും ചേർന്ന് ഈ സിനിമയുടെ പ്രമോ വീഡിയോ പുറത്തുവിട്ടത്. വനിതയുടെ മകൾ ജോവിക ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
സിനിമയുടെ രചനയും സംവിധാനവും വനിതാ വിജയകുമാർ തന്നെയാണ് നിർവഹിക്കുന്നത്. ശ്രീകാന്ത് ദേവ ആണ് സംഗീതം നിർവഹിക്കുന്നത്. തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറും നടനും ആണ് റോബർട്ട് മാസ്റ്റർ. ഒരുപാട് സിനിമകളിൽ ഇവർ കൊറിയോഗ്രാഫി നിർവഹിച്ചിട്ടുണ്ട്. നൂതനമായ നൃത്ത ശൈലിയിലൂടെ ആണ് ഇവർ ശ്രദ്ധ നേടിയത്. എന്തായാലും ഈ ടൂറിസ്റ്റ് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും ഒന്നടങ്കം പറയുന്നത്.