മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തൊഴിലാളി നേതാവാണ് ഈപി ജയരാജൻ. പാവങ്ങളുടെ പടത്തലവൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ദരിദ്രരുടെ കണ്ണീരൊപ്പുന്ന സഖാവ് ആണ് ഇദ്ദേഹം. പാവപ്പെട്ടവരും അധസ്ഥിതരും മർദ്ദിതരും ആണ് ഇദ്ദേഹത്തിൻറെ ശക്തി. ഇദ്ദേഹം വലിയ ഒരു യുദ്ധത്തിൽ ആയിരുന്നു. ഒരു കോർപ്പറേറ്റ് കമ്പനിക്കെതിരെയുള്ള യുദ്ധം. എന്നാൽ അതിൽ ഇപ്പോൾ ഇദ്ദേഹം താൽക്കാലികമായി ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു വർഷമായി ഇദ്ദേഹം ഇൻഡിഗോ എന്ന കോർപ്പറേറ്റ് കമ്പനിയെ ബഹിഷ്കരിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ രണ്ടു വർഷത്തിനുശേഷം ഇദ്ദേഹം ഇൻഡിഗോ വിമാനത്തിൽ കാലുകുത്തുകയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുമാണ് ഇദ്ദേഹം ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തത്. കഴിഞ്ഞദിവസം ആയിരുന്നു സീതാറാം യെച്ചൂരിൽ മരണപ്പെട്ടത്. മനുഷ്യരാശിയുടെ ചരിത്രം എടുത്താൽ തന്നെ ഇദ്ദേഹത്തിൻറെ അത്രയും ബുദ്ധിയും വിവേകവും ഉള്ള മറ്റൊരു മനുഷ്യനെ നിങ്ങൾക്ക് കാണിച്ചു തരാൻ സാധിക്കില്ല. അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി അത്രയും പോരടിച്ച വ്യക്തിയാണ് ഇദ്ദേഹം. അഗാധമായ അറിവും വായനയും ഇദ്ദേഹത്തിനുണ്ടായിരുന്നു.
ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു ഇൻഡിഗോ വിമാനത്തിൽ ജയരാജൻ യാത്ര തിരിച്ചത്. ഉള്ള വിമാനത്തിൽ എങ്ങനെയെങ്കിലും ഡൽഹിയിൽ എത്തുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. യെച്ചൂരി തനിക്ക് അത്രയും പ്രിയപ്പെട്ട സഖാവാണ് എന്നാണ് ഈ പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അന്നും ഇന്നും എടുത്ത നിലപാടുകൾ അതത് സാഹചര്യത്തിൽ ശരിയായിരുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്തിൽ നടന്നത് ഇന്ത്യയുടെ ചരിത്രത്തിൽ നടക്കാത്ത സംഭവമാണ് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡിഗോ അധികൃതർ അന്നുതന്നെ പ്രശംസിക്കേണ്ടതായിരുന്നു എന്നും എന്നാൽ അവർ അത് ചെയ്തില്ല എന്നും ആണ് ജയരാജൻ പറയുന്നത്. പാർട്ടിയുമായുള്ള അകൽച്ചയെ കുറിച്ച് ചോദിച്ചപ്പോൾ അതല്ല ഇപ്പോൾ വിഷയം എന്നും യെച്ചൂരി എന്ന ഒറ്റ വിഷയമേ ഉള്ളൂ എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. എല്ലാ കാര്യങ്ങളും പിന്നീട് വിശദമായി പറയാം എന്നും ഇദ്ദേഹം പറയുന്നു.