വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജയ്പൂരിൽ നിന്നുമാണ് ഈ വാർത്ത ഇപ്പോൾ പുറത്തുവരുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടി റെയിൽവേ പാലത്തിൽ നിന്നതായിരുന്നു നവദമ്പതികൾ. പെട്ടെന്നായിരുന്നു ട്രെയിൻ വന്നത്. തുടർന്ന് എന്ത് ചെയ്യണം എന്നറിയാതെ ഇവർ താഴേക്ക് ചാടുകയായിരുന്നു.
രാജസ്ഥാനിലെ പാലി എന്ന സ്ഥലത്തിന് സമീപമാണ് സംഭവം നടക്കുന്നത്. അടുത്തിടെ വിവാഹം കഴിഞ്ഞ ദമ്പതികൾ ആയിരുന്നു ഇവർ. ഹരിമാലി സ്വദേശികൾ ആയിരുന്നു ഇവർ. രാഹുൽ മേവാട എന്നാണ് ഭർത്താവിൻറെ പേര്. വെറും 22 വയസ്സ് മാത്രം ആണ് ഇവന്റെ പ്രായം. ജാൻവി എന്നാണ് ഭാര്യയുടെ പേര്. വെറും 20 വയസ്സ് മാത്രമാണ് ഇവളുടെ പ്രായം.
ജോഗ്മണ്ടി റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം നടക്കുന്നത്. ഇവിടെ ഒരു വലിയ പാലം ഉണ്ട്. ഇവർ പാലത്തിൽ നിന്നുകൊണ്ട് ഫോട്ടോ എടുക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഒരു പാസഞ്ചർ ട്രെയിൻ വന്നത്. ട്രെയിൻ പതുക്കെ ആയിരുന്നു വന്നിരുന്നത്. എന്നാൽ എന്തു ചെയ്യണം എന്നറിയാതെ പാനിക്ക് ആയ ഇവർ പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നു. 90 അടി താഴ്ചയായിരുന്നു ഇവർ നിന്നിരുന്ന പാലത്തിൽ നിന്നും താഴേക്ക് ഉണ്ടായിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻതന്നെ ട്രെയിൻ നിർത്തുകയും ചെയ്തു.
Why do people risk their life while taking ‘dangerous’ selfies & Photos?#SHOCKING : Couple jumps from bridge in front of approaching train in Rajasthan’s Pali.
Rahul Mevada was getting a photo shoot done with his wife Jahnavi on the heritage bridge. Just then a train came To… pic.twitter.com/Ht9BphIodQ
— upuknews (@upuknews1) July 14, 2024
തുടർന്ന് ഗാർഡിൻറെ സഹായത്തോടെ ആയിരുന്നു നവദമ്പതികളെ രക്ഷപ്പെടുത്തിയത്. ഇവർ ഇപ്പോൾ താഴേക്ക് ചാടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീഴ്ചയിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു ആദ്യം കൊണ്ടുപോയത്. അവിടെ നിന്നും ആംബുലൻസിൽ കയറ്റി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടിയെ പാലിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം രാഹുലിനെ ആവട്ടെ ജോധ്പൂരിൽ എയിംസിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ബന്ധുക്കൾ തന്നെയാണ് ഇവർ താഴേക്ക് ചാടുന്ന ദൃശ്യങ്ങൾ പകർത്തിയത് എന്നതാണ് ഏറെ രസകരം. എന്തായാലും ഇപ്പോൾ ഈ വിഷയത്തിൽ ചിരിക്കണോ അതോ അമ്പരക്കണോ എന്ന സംശയത്തിലാണ് പ്രേക്ഷകർ.