മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്ന ഒരു ട്രെൻഡ് ആണ് പഴയ സിനിമകൾ വീണ്ടും റിലീസ് ചെയ്യുക എന്നത്. മോഹൻലാലിന്റെ സ്പടികം ആണ് ഇത്തരത്തിൽ ആദ്യം എത്തിയത്. റീ മാസ്റ്റർ ചെയ്തുകൊണ്ടായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിൻറെ തന്നെ മണിച്ചിത്രത്താഴ് വീണ്ടും റിലീസ് ചെയ്യുകയും വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടുകയും ചെയ്തു. ഈ രണ്ടു സിനിമകൾക്കും മികച്ച കളക്ഷൻ ആയിരുന്നു ലഭിച്ചത്. ഇതുകൂടാതെ മോഹൻലാലിൻറെ ദേവദൂതൻ എന്ന സിനിമയും വീണ്ടും തീയറ്ററുകളിൽ എത്തുകയും വലിയ കളക്ഷൻ നേടുകയും ചെയ്തു. ഇറങ്ങിയ സമയത്ത് പരാജയം നേരിട്ട സിനിമയായിരുന്നു ദേവദൂതൻ എന്ന പ്രത്യേകതയും ഉണ്ട്.
മോഹൻലാൽ സിനിമകൾ തിയേറ്ററുകളിൽ വീണ്ടും ആരവം തീർക്കുന്നത് കണ്ടപ്പോൾ മമ്മൂട്ടിക്കും ഒരു ആഗ്രഹം. തന്റെയും ഒരു സിനിമ വീണ്ടും റിലീസ് ചെയ്യണമെന്ന്. അങ്ങനെയാണ് പാലേരി മാണിക്യം എന്ന സിനിമ റിലീസ് ചെയ്യുന്നത്. 4കേ പതിപ്പ് ആയിരുന്നു റിലീസ് ചെയ്തത്. എന്നാൽ കളക്ഷനായി വെറും 4000 രൂപ മാത്രമാണ് ലഭിച്ചത് എന്നൊക്കെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഒരു പ്ലാനിങ്ങും ഇല്ലാതെ റിലീസ് ചെയ്താൽ ഇങ്ങനെ ഇരിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. മാത്രമല്ല മമ്മൂട്ടിയുടെ സിനിമകൾക്ക് ഒന്നും തിയേറ്ററിൽ ആരും കയറാൻ താല്പര്യപ്പെടുന്നില്ല എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. പൃഥ്വിരാജിന്റെ അൻവർ എന്ന സിനിമ വീണ്ടും റിലീസ് ചെയ്തിരുന്നു എങ്കിലും തിയേറ്ററിൽ ഒരു പൂച്ച കുട്ടിക്ക് പോലും വേണ്ട എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം തന്റെ മൂന്ന് സിനിമകൾ കൂടി ഇത്തരത്തിൽ വീണ്ടും റിലീസ് ചെയ്തു കാണണമെന്നാണ് ഇപ്പോൾ മോഹൻലാൽ പറയുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഫിലിം റിസർവേഷൻ ആൻഡ് റീസ്റ്റോറേഷൻ വർക്ക് ഷോപ്പിൽ സംസാരിക്കുന്നതിനിടയിൽ ആയിരുന്നു മോഹൻലാൽ ആഗ്രഹം പ്രകടിപ്പിച്ചത്. അതേസമയം മോഹൻലാലിൻറെ ഏത് സിനിമകൾ വീണ്ടും റിലീസ് ചെയ്താലും ഞങ്ങൾ പോയി കാണും എന്നാണ് കേരള ജനത പറയുന്നത്.
കേരളത്തിന്റെ ചലച്ചിത്ര പാരമ്പര്യത്തെ നാം അവഗണിച്ചു എന്നും അതിൻറെ ഫലമായി നിരവധി സിനിമകൾ നമുക്ക് നഷ്ടപ്പെട്ടു എന്നും ഞാൻ അഭിനയിച്ച സിനിമകളുടെ നെഗറ്റീവുകൾ പോലും കണ്ടെത്താൻ പ്രയാസമാണ് എന്നും 50 വർഷത്തോളമായി ഞാൻ സിനിമയിലുണ്ട്, ഏകദേശം 370 ഓളം സിനിമകളുടെ ഭാഗമായി എന്നും അവയിൽ ഭൂരിഭാഗവും ഏകദേശം 20 വർഷങ്ങൾക്കു മുൻപ് വരെ ഫിലിമിൽ നിർമ്മിച്ചത് ആയിരുന്നു എന്നും സിനിമയുടെ യഥാർത്ഥ നെഗറ്റീവുകൾ കാലക്രമേണ നശിക്കുന്നതിനാൽ അവ സംരക്ഷിക്കുന്നത് പ്രധാനമാണ് എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം ഇനി തന്റേതായി വീണ്ടും റിലീസ് ചെയ്തു കാണാൻ താൻ താല്പര്യപ്പെടുന്ന സിനിമകൾ വാനപ്രസ്ഥം, വാസ്തുഹാര, കാലാപാനി എന്നീ സിനിമകളാണ് എന്നും ഇദ്ദേഹം പറയുന്നു.