ഈയടുത്തകാലത്ത് ഇത്രയേറെ വിവാദം സൃഷ്ടിച്ച മലയാള സിനിമ വേറെ ഉണ്ടാവുമോ എന്നത് സംശയം തന്നെയാണ് പറയുന്നത് വേറൊന്നിനെയും കുറിച്ചല്ല കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ ന്നാ താൻ കേസ് കൊട് എന്ന സിനിമയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററിന്റെ പേരിലാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഈ സിനിമ തരംഗം സൃഷ്ടിച്ചത് തീയറ്ററുകളിലേക്കുള്ള വഴികളിൽ കുഴികൾ ഉണ്ടാകുമെന്നും സൂക്ഷിച്ച് വരണമെന്നുമാണ് സിനിമ പോസ്റ്ററിൽ കൊടുത്ത വാചകം. പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന കുഴിയുടെ പേരിലാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിലെ ജനങ്ങളും ചർച്ചചെയ്തത്.
വ്യാപകമായ വിവാദങ്ങൾ കൊണ്ടുതന്നെ തിയേറ്ററിൽ ഹൗസ് ഫുള്ളായാണ് സിനിമ പ്രദർശിപ്പിച്ചതും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാസർഗോഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമ കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ വേഷപ്പകർച്ചയ്ക്ക് കാരണമായി. ആദ്യദിന പ്രദർശനത്തിൽ തന്നെ 1.25 കോടി രൂപയാണ് ചിത്രം വാരി കൂട്ടിയത് ഓഗസ്റ്റ് 18 മുതൽ ജിസിസി കേന്ദ്രങ്ങളിലും സിനിമയുടെ പ്രദർശനം ആരംഭിച്ചിരുന്നു തുടർന്ന് ഗൾഫ് രാജ്യങ്ങളിലും മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. 50 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിൻറെ ഓ ടി ടി റിലീസുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ ചർച്ച വിഷയം.
തിരുവോണ ദിനത്തിൽ പ്രേക്ഷകർക്കായി ഓ ടി ടി റിലീസിന് ഒരുങ്ങുകയാണ് ഈ ചിത്രം ഹോട്ട്സ്റ്റാറിലാണ് ഡിസംബർ 8 മുതൽ ചിത്രത്തിൻറെ സ്ട്രീമിംഗ് ആരംഭിക്കുക ഹോട്ട് സ്റ്റാറിന്റെ സമൂഹമാധ്യമ പേജിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. സന്തോഷ് ടി കുരവിളയും കുഞ്ചാക്കോ ബോബനും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ഗായത്രി ശങ്കർ ആണ് നായികയായി എത്തിയത്. സന്തോഷ് ബാലകൃഷ്ണ പൊതുവാളിന്റെ മൂന്നാമത്തെ മികച്ച ഹിറ്റ് ചിത്രമാണ് ന്നാ താൻ കേസുകൊട്.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കനകം കാമിനി കലഹം എന്നിവയാണ് മറ്റു 2 ചിത്രങ്ങൾ.