ബാല പൊളിച്ചല്ലോ ; ഷെഫീക്കിന്റെ സന്തോഷം, മൂന്നാം ടീസര്‍ പുറത്തുവിട്ടു

നടന്‍ ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഏറ്റവു പുതിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. സിനിമ റിലീസ് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ ത്തില്‍ നിരവധി താരങ്ങള്‍ ഉണ്ട്. ഇപ്പോഴിതാ സിനിമയിലെ മൂന്നാം ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നടന്‍ ബാല അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ടീസര്‍. നര്‍മ്മത്തിനും പ്രാധാന്യം നല്‍കി കൊണ്ടുള്ളൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രം. നവംബര്‍ 25 ന് സിനിമ തിയറ്ററുകളില്‍ എത്തും.


പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദനെ കൂടതെ മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്.


ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ് .