മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ രജനീകാന്ത്. 3 എന്ന സിനിമയുടെ സംവിധായിക ആയിരുന്നു ഇവർ. ധനുഷിന്റെ മുൻ ഭാര്യ കൂടിയായിരുന്നു ഇവർ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ ആണ് മലയാളം മാധ്യമങ്ങളുടെ ഇഷ്ട സബ്ജക്ട്. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളാണ് ഉള്ളത്. ഇവർ വീണ്ടും വിവാഹിത ആകാൻ പോവുകയാണ് എന്ന വാർത്ത ആരോ പുറത്തുവിട്ടിരുന്നു. ഇത് ഫേക്ക് ആണ് എന്ന് അറിയാമെങ്കിലും ധാരാളം ഓൺലൈൻ മാധ്യമങ്ങൾ ഇതും ചുമന്നു നടന്നു.
ഇത് കൂടാതെ ഇവരുടെ വീട്ടിൽ നിന്നും സ്വർണം മോഷണം പോയിരുന്നു. ലക്ഷങ്ങൾ വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ ആയിരുന്നു മോഷണം പോയത്. ഇപ്പോൾ പോലീസ് പ്രതിയെ പിടികൂടിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഒരു കള്ളനെ ആയിരുന്നു എല്ലാവരും പ്രതീക്ഷിച്ചത് എങ്കിലും ഒരു സ്ത്രീ ആയിരുന്നു പ്രതി. പ്രതി ആരാണ് എന്നറിഞ്ഞപ്പോൾ രജനീകാന്ത് കുടുംബവും ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
ഇവരുടെ വീട്ടിൽ തന്നെ ജോലി ചെയ്യുന്ന സ്ത്രീ ആണ് പ്രതിയായി മാറിയിരിക്കുന്നത്. ഈശ്വരി എന്നാണ് ഇവരുടെ പേര്. 40 വയസ്സ് പ്രായമാണ് ഇവർക്ക് ഉള്ളത്. ഇവരെ ആദ്യം തന്നെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവർ വ്യക്തമായ ഉത്തരങ്ങൾ നൽകിയിരുന്നില്ല. എന്നാൽ തെളിവുകൾ നിരത്തി പോലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇവരുടെ ഭർത്താവിന്റെയും ബാങ്ക് എക്കൗണ്ടുകൾ പോലീസ് പരിശോധിച്ചിരുന്നു. ഇവർ വലിയ തുകകളുടെ ട്രാൻസാക്ഷൻ നടത്തിയിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പിന്നീട് ഭർത്താവിനെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു പോലീസ്. 2019 മുതൽ ഇവർ മോഷണം നടത്തിവരികയായിരുന്നു. പല സന്ദർഭങ്ങളിൽ ആയിട്ടായിരുന്നു ഇവർ മോഷണം നടത്തിയത്. ഇതുവരെ 60 പവൻ സ്വർണം മോഷ്ടിച്ചു എന്നാണ് ഇവർ സമ്മതിച്ചിരിക്കുന്നത്. ഐശ്വര്യയുടെ ചെന്നൈയിലുള്ള വീട്ടിൽ നിന്നുമാണ് ആഭരണങ്ങൾ മോഷണം പോയിരിക്കുന്നത്. സ്വർണാഭരണങ്ങൾക്ക് പുറമേ വജ്രങ്ങളും രത്നങ്ങളും പതിപ്പിച്ച ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു താരം നൽകിയ പരാതിയിൽ പറഞ്ഞത്. വേലക്കാരിയെ സംശയമുണ്ട് എന്ന് ഐശ്വര്യ പരാതിയിൽ തന്നെ പറഞ്ഞിരുന്നു. ഐശ്വര്യ സ്ഥിരമായി വീട്ടിൽ ഉണ്ടാവാതെ വ്യക്തിയാണ്. അതുകൊണ്ടുതന്നെ വേലക്കാരിയാണ് വീട്ടിലെ കാര്യങ്ങൾ ഒരുവിധം എല്ലാം നോക്കിയിരുന്നത്. ഇതുകൂടാതെ ലോക്കറിന്റെ താക്കോൽ എവിടെയാണ് ഉള്ളത് എന്ന് വരെ വേലക്കാരികൾക്ക് അറിയാമായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്.