മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. ഇദ്ദേഹം കഴിഞ്ഞ കുറെ ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ആരോഗ്യസംബന്ധമായ തകരാറുകൾ കാരണമായിരുന്നു ഇദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞത്. ഇദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്ന് അറിയിച്ചുകൊണ്ട് പ്രധാന മന്ത്രി ഉൾപ്പെടെയുള്ളവർ സന്ദേശങ്ങൾ അയച്ചിരുന്നു. അമിതാബ് ബച്ചനും സന്ദേശങ്ങൾ അയച്ചിരുന്നു. ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് സന്തോഷകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്.
x
രജനികാന്ത് ആശുപത്രി വിട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിതാഭ് ബച്ചനും തന്നെ ആശുപത്രിയിൽ സന്ദർശിച്ചവർക്കും എല്ലാം ഇദ്ദേഹം ഇപ്പോൾ നന്ദി അറിയിക്കുകയാണ്. അസുഖബാധിതനായതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്നാണ് ഇപ്പോൾ ഇദ്ദേഹം അറിയിച്ചിരിക്കുന്നത്.
എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസകള് അറിയിച്ച രാഷ്ട്രീയ സുഹൃത്തുക്കൾക്കും സിനിമയിലെ സഹപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ഒരുപാട് നന്ദി എന്നാണ് ഇദ്ദേഹം ആദ്യം പറഞ്ഞത്. തന്റെ നല്ല ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ച ആരാധകർക്ക് ഇദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു പോസ്റ്റിൽ നരേന്ദ്രമോദിക്കും അമിതാബ് ബച്ചനും പ്രത്യേകം നന്ദി അറിയിക്കുന്നുണ്ട് ഇദ്ദേഹം. നിങ്ങളുടെ കരുതലിനും എൻറെ ആരോഗ്യം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചതിനും ഒരുപാട് നന്ദി എന്നാണ് ഇദ്ദേഹം അറിയിക്കുന്നത്.
ഒക്ടോബർ 3ന് രാവിലെ 11 മണിയോടെ ആയിരുന്നു ഇദ്ദേഹം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിപ്പോയത്. ഇദ്ദേഹത്തിന് ഹൃദയത്തിൽ തകരാർ വന്നതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ പണ്ട് നടത്തിയത്. എത്രയും വേഗം സുഖം പ്രാപിച്ചു വീണ്ടും സിനിമയിലേക്ക് എത്തട്ടെ എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും പറയുന്നത്. അതിനിടയിൽ മകൾ സൗന്ദര്യ രജനികാന്ത് ക്ഷേത്ര സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
