ജനിച്ചതും വളർന്നതും എല്ലാം ഓസ്ട്രേലിയയിൽ, എങ്കിലും തമിഴ് ശൈലിയിൽ വിവാഹം തിരഞ്ഞെടുത്തു മാക്സ്‌വെൽ – താരം ഇങ്ങനെ ചെയ്തതിന് ഒരു കാരണവും ഉണ്ട്, അതെന്താണ് എന്ന് അറിയുമോ?

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് ഗ്ലെൻ മാക്സ്‌വെൽ. അദ്ദേഹത്തിൻറെ വിവാഹവാർത്തകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. തമിഴ് വിവാഹ ശൈലിയിലാണ് അദ്ദേഹം വിവാഹം പ്ലാൻ ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയിലാണ് ഇദ്ദേഹം ജനിച്ചതും വളർന്നതും എല്ലാം തന്നെ. എന്നിട്ടും എന്തുകൊണ്ടാണ് ഇദ്ദേഹം തമിഴ് സ്റ്റൈലിൽ വിവാഹം ചെയ്യുവാൻ തീരുമാനിച്ചത് എന്ന് അറിയുമോ? ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനു വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്.

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിനു വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. ഇദ്ദേഹം ദീർഘകാലമായി ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. വിനി രാമൻ എന്നാണ് പെൺകുട്ടിയുടെ പേരു. തമിഴ്നാട് സ്വദേശിയാണ് ഇവർ. തമിഴ്നാട്ടിലെ വെസ്റ്റ് മാമ്പലം എന്ന സ്ഥലത്തുനിന്നും ആണ് ഇവർ വരുന്നത്. എങ്കിലും ഇവർ വളർന്നത് എല്ലാം ഓസ്ട്രേലിയയിൽ ആയിരുന്നു. അവിടെ നിന്നും ഇവർ ഫാർമസി കോഴ്സ് പഠിക്കുകയും ചെയ്തു.

രണ്ടുപേരും രണ്ടു മതങ്ങളിൽ ഉൾപ്പെടുന്നവർ ആണ്. അതുകൊണ്ടുതന്നെ ഇരു മതവിശ്വാസ പ്രകാരവും ആയിരുന്നു വിവാഹം നടന്നത്. ഹിന്ദു വിശ്വാസപ്രകാരം ക്രിസ്ത്യൻ വിശ്വാസപ്രകാരം ആയിരുന്നു വിവാഹ ചടങ്ങുകൾ എല്ലാം നടന്നത്. മാർച്ച് പതിനെട്ടാം തീയതി ആയിരുന്നു ഇവരുടെ ക്രിസ്ത്യൻ വിശ്വാസപ്രകാരമുള്ള വിവാഹം നടന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആണ് ഇവരുടെ തമിഴ് ശൈലിയിലുള്ള വിവാഹം നടന്നത്.

വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മനോഹരമായ ഒരു ഓറഞ്ച് കുർത്തയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. അതേസമയം ഒരു പച്ച പട്ടുസാരിയിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. എന്തായാലും നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് വിവാഹ ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഈ വർഷവും ബാംഗ്ലൂർ ടീമിനു വേണ്ടി തന്നെയാണ് മാക്സ്‌വെൽ കളിക്കുന്നത്.