
വിവാഹ പരസ്യങ്ങൾ നോക്കി വധുവിനെയും വരണേയും കണ്ടെത്തുന്ന പ്രാകൃത ചടങ്ങ് ഇന്നും നമ്മുടെ നാട്ടിൽ സുലഭമായി നടന്നുകൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി തന്നെ കോടികളുടെ ഒരു മാർക്കറ്റ് തന്നെ നമ്മുടെ നാട്ടിൽ കുത്തക മുതലാളിമാർ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ജാതിയും മതവും ഇനവും ഭാഷയും പ്രദേശവും എല്ലാം നോക്കി തരംതിരിച്ച് ആണ് ഇന്ന് വിവാഹ കച്ചവടം നടക്കുന്നത്. ഇത്രയും വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള മലയാളികൾക്കിടയിൽ പോലും ഈ പ്രവണത ഇന്നും നാണമില്ലാതെ തുടരുന്നു.

ചന്തയിൽ വിലപേശുന്നത് പോലെയാണ് പലരും അവരുടെ പെൺമക്കളെ ഈ മാർക്കറ്റിൽ കൊണ്ടുവന്ന വിൽക്കുന്നത് എന്നു പറയേണ്ടിവരും. അത്രയും ദയനീയമായ പരസ്യങ്ങൾ ആണ് നമ്മൾ നിത്യേന കാണുന്നത്. ഇപ്പോൾ ഒരു തമിഴ് പത്രത്തിൽ വന്ന വിവാഹ പരസ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു അമ്മായിയമ്മ ആണ് ഈ വിവാഹ പരസ്യം നൽകിയിരിക്കുന്നത്.
മരുമകളെ ആവശ്യമുണ്ട് എന്നാണ് തലക്കെട്ടിൽ പറയുന്നത്. കൊങ്ക്നാട് കൗണ്ടർ ജാതിയിൽ ഉൾപ്പെട്ട സമ്പന്നനും വിദ്യാഭ്യാസ യോഗ്യതയും ഉള്ള തന്റെ മകന് വധുവിനെ വേണം എന്നാണ് ഇവർ പറയുന്നത്. രണ്ടേ 2 കണ്ടീഷൻ മാത്രമാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്. എന്തൊക്കെയാണ് ആ കണ്ടീഷനുകൾ എന്നറിയുമോ?
ഒന്നാമത്തെ കണ്ടീഷൻ പെൺകുട്ടിയും സ്വന്തം ജാതിയിൽ നിന്നുതന്നെ ആയിരിക്കണം എന്നതാണ്. ഇതിൽ ഇപ്പോൾ വലിയ പുതുമയൊന്നും നമുക്ക് തോന്നില്ല. നമ്മൾ മലയാളികളും ഇതുപോലെ ജാതി നോക്കി തന്നെയാണ് വിവാഹം ചെയ്യുന്നത്. എന്നാൽ രണ്ടാമത്തെ കണ്ടീഷൻ ആണ് ഏറ്റവും ചിരിപ്പിക്കുന്നത്. പെൺകുട്ടി കൊറോണ വാക്സിൻ എടുത്തിരിക്കാൻ പാടില്ല. വാക്സിൻ അടിക്കാത്ത പെൺകുട്ടിയെ തന്നെ വേണം ഈ അമ്മായി അമ്മയ്ക്ക്. എന്തിനാണ് ഇത്തരത്തിൽ വിചിത്രമായ ഒരു കണ്ടീഷൻ വെച്ചത് എന്ന് അറിയില്ല ആർക്കും.