ഒരുകാലത്ത് തമിഴ് സിനിമയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു സൂര്യ. തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയിരുന്നു ഇദ്ദേഹം. എന്നാൽ ഒരു സൂപ്പർസ്റ്റാർ ആകുവാൻ വേണ്ടി ഇദ്ദേഹം അത്തരത്തിലുള്ള സിനിമകൾ ചെയ്തു തുടങ്ങി. ഈ സിനിമകൾ എല്ലാം നിരത്തി പൊട്ടുകയും ചെയ്തു. അങ്ങനെ തമിഴിലെ മുൻനിര നടന്മാരിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം പിന്നിരയിലേക്ക് തള്ളപ്പെടുന്ന കാഴ്ചയായിരുന്നു നമ്മൾ കണ്ടത്. അനാവശ്യമായി വിജയ് സിനിമകളെ അനുകരിക്കാൻ നോക്കിയതാണ് ഇദ്ദേഹത്തിന് തിരിച്ചടിയായി മാറിയത്.
കേരളത്തിലും ഒരുകാലത്ത് ഇദ്ദേഹത്തിന് ധാരാളം ആരാധകർ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വിരലിലെണ്ണാവുന്ന ആരാധകർ മാത്രമാണ് ഇദ്ദേഹത്തിന് ഉള്ളത്. ഒരുകാലത്ത് കേരളത്തിൽ വിജയ് സൂര്യ സിനിമകൾക്ക് ഒരുപോലെയുള്ള സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. വിജയ് സിനിമകൾക്ക് പണ്ട് ലഭിക്കുന്ന അതേ സ്വീകാര്യത ഇപ്പോഴും ലഭിക്കുന്നുണ്ട്. എന്നാൽ സൂര്യ സിനിമകൾക്ക് ആവട്ടെ അതൊന്നും ഇറങ്ങുന്നത് പോലും ആരാധകർ അറിയാത്ത അവസ്ഥയാണ് കേരളത്തിൽ.
ഇപ്പോൾ ആരാധകർക്കിടയിൽ ഇമേജ് വർദ്ധിപ്പിക്കുവാൻ ഉള്ള നെട്ടോട്ടത്തിലാണ് സൂര്യ. അതിൻറെ ഭാഗമായി ആരാധകരോട് ഇടയ്ക്കിടെ സംവദിക്കാനും ഇദ്ദേഹം ശ്രമിക്കാറുണ്ട്. ഇപ്പോൾ തന്റെ ആരാധകനായ ഹരിയുടെ കല്യാണത്തിന് ഇദ്ദേഹം പങ്കെടുക്കുന്ന വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. സർപ്രൈസ് ആയിട്ടാണ് ഇദ്ദേഹം എത്തിയത് എന്നാണ് പറയപ്പെടുന്നത്. കല്യാണത്തിന് താലിമാല എടുത്തു നൽകുന്നതും ഇദ്ദേഹം തന്നെയാണ്. ഇതിൻറെ ഫോട്ടോകളും വീഡിയോകളും ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇദ്ദേഹം നായകനായി പുറത്തിറക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. നിരവധി മോശം സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സിറുത്തെ ശിവ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് ഇദ്ദേഹം തന്നെയാണ്. ഒരുകാലത്ത് അജിത്ത് സിനിമകൾ മാത്രം സംവിധാനം ചെയ്തിരുന്ന സംവിധായകനായിരുന്നു ഇദ്ദേഹം. പിന്നീട് രജനികാന്തിന് ഒപ്പവും ഒരു സിനിമ ഇദ്ദേഹം ചെയ്തു. ഇവർക്കെല്ലാം സിനിമകൾ ചെയ്തതിനുശേഷം ആണ് ഇദ്ദേഹം ഇപ്പോൾ സൂര്യയുടെ ഒപ്പം എത്തിയിരിക്കുന്നത്. എന്തായാലും ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.