കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇറാക്കിൽ നിന്നും ഒരു വാർത്ത വന്നത്. ഇറാഖിലെ പെൺകുട്ടികളുടെ വിവാഹപ്രായം 9 ആക്കി കുറയ്ക്കുവാൻ ഉള്ള ശുപാർശയായിരുന്നു ഇത്. എന്നാൽ ഇത് കേവലം ശുപാർശ മാത്രമാണ്. നിലവിൽ ഇത് നിയമമായി മാറിയിട്ടില്ല. എന്നാൽ അവിടെ ഭരിക്കുന്ന ഭരണകക്ഷിയുടെ ഭൗതിക നിലവാരം വെച്ച് നോക്കുമ്പോൾ ശുപാർശ അംഗീകരിക്കാനാണ് സാധ്യത എന്നാണ് എല്ലാവരും പറയുന്നത്.
അതേസമയം 100% സാക്ഷരതയുണ്ട് എന്നും പുരോഗമന സമൂഹമാണ് എന്നും വിശ്വസിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ആളുകൾ ഇതിനെ പിന്തുണയ്ക്കുന്നു എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന കാഴ്ച. ഒരു ഉളുപ്പും നാണവും മാനവും ഇല്ലാതെയാണ് ഇവറ്റകൾ ഇതിനെ ന്യായീകരിക്കുന്നത്. എത്രാമത്തെ വയസ്സിൽ ആണ് രാമൻ സീതയെ കെട്ടിയത്, ജോസഫിനും മറിയത്തിനും തമ്മിലുള്ള പ്രായവ്യത്യാസം എത്രയായിരുന്നു, ഗാന്ധിജി പതിമൂന്നാം വയസ്സിൽ കല്യാണം കഴിച്ചിട്ടുണ്ടല്ലോ എന്നൊക്കെയാണ് ന്യായീകരണവുമായി എത്തുന്നവർ പറയുന്നത്.
എന്നാൽ ചില കമന്റ് ബോക്സുകളിലെ കമന്റുകൾ കണ്ടാൽ ശരിക്കും നമുക്ക് പേടി തോന്നും. എങ്ങനെയാണ് നമ്മുടെ ചെറിയ കുട്ടികളെ പോലും ഈ നാട്ടിൽ ഇവറ്റകളുടെ ഇടയിൽ വളർത്തിക്കൊണ്ടു വരുക എന്ന കാര്യം ഓർത്ത് ശരിക്കും ആശങ്ക തോന്നും. നഴ്സറി കുട്ടികൾ പോലും ഇവറ്റകളുടെ മുൻപിൽ സേഫ് അല്ല എന്നതാണ് ഇവറ്റകളുടെ കമൻറ് കാണിക്കുന്നത്. എന്നാൽ ഇവറ്റകളെ നമ്മൾ കമന്റ് ബോക്സിൽ എതിർത്താൽ ഇവറ്റകളുടെ കൂട്ടത്തിൽ നിന്നുമുള്ളവർ കടന്നൽകൂട്ടം പോലെ നമ്മളെ വന്ന് ആക്രമിക്കുകയാണ് പതിവ്.
അതേസമയം നമ്മുടെ നാട്ടിലെ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ ഉള്ള ഒരു ബില്ല് രണ്ടു വർഷങ്ങൾക്കു മുൻപ് അന്നത്തെ കേന്ദ്രസർക്കാർ പാസാക്കിയിരുന്നു. അതേ കേന്ദ്രസർക്കാർ തന്നെയാണ് ഇപ്പോഴും ഭരണത്തിൽ ഉള്ളത് എങ്കിലും ഇതുവരെ ഈ നിയമം പ്രാവർത്തികമായി. എന്തുകൊണ്ടാണ് എല്ലാ കാര്യങ്ങളും എട്ടുമണിക്ക് പ്രഖ്യാപിച്ചു 12 മണിക്ക് നടപ്പാക്കുന്ന മോദി ഈ കാര്യത്തിൽ മാത്രം മെല്ലെ പോക്ക് കാണിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേ സമയം ഇന്ത്യയിലെ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തിയ സമയത്ത് അതിനെ എതിർത്തുകൊണ്ടും ഇതേ വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു.