വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വ്ലോഗ്ഗർമാർ ആയ ദമ്പതികളെ പാറശാലയിലെ വീട്ടിൽ ജീവൻ ഒടുക്കിയ നിലയിൽ കണ്ടെത്തിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സംഭവത്തിന്റെ ഞെട്ടൽ മാറാതെ പ്രദേശവാസികൾ ഇപ്പോഴും കഴിയുകയാണ്. വിട പറയുകയാണ് എൻ ജന്മം എന്ന ഗാനം ചിത്രങ്ങളോടൊപ്പം യൂട്യൂബ് ചാനലിൽ ഇവർ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇവർ ജീവൻ ഒടുക്കിയത്.
ചെറുവാരക്കോണം സ്വദേശികൾ ആണ് ഇവർ. സെൽവരാജ് എന്നാണ് ഭർത്താവിൻറെ പേര്. പ്രിയ ലത എന്നാണ് ഭാര്യയുടെ പേര്. ഇവരെ രണ്ടുപേരെയും ആണ് ഇപ്പോൾ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ദമ്പതികൾ ആയിരുന്നു ഇവർ.
സെല്ലു ഫാമിലി എന്ന പേരിൽ ആണ് ഇവർ യൂട്യൂബ് ചാനൽ ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ദിനം ആയിരുന്നു ഏറ്റവും അവസാനത്തെ വീഡിയോ വന്നത്. കുക്കറി വീഡിയോകളിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതിനൊപ്പം തന്നെ ഇവരുടെ വീട്ടിലെ വിശേഷങ്ങളും ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇവർ കഴിഞ്ഞ ആഴ്ച പങ്കുവെച്ച വീഡിയോ ഇവരുടെ ജീവിതത്തിലെ അവസാനത്തെ വീഡിയോ ആയിരിക്കും എന്ന് ആരും തന്നെ തിരിച്ചറിഞ്ഞില്ല.
കൊച്ചിയിൽ നേഴ്സ് ആയിട്ടാണ് ഇവരുടെ മകൻ ജോലി ചെയ്യുന്നത്. മകനുമായി വെള്ളിയാഴ്ച ഇവർ ഫോണിൽ സംസാരിച്ചിരുന്നു. അമ്മയും ആയിട്ടും പ്രിയ സംസാരിച്ചിരുന്നു. പിന്നീട് മകൻ അമ്മയെ ഫോണിൽ വിളിച്ചു എങ്കിലും ഫോൺ കിട്ടിയില്ല. ഇന്നലെ രാത്രി വീട്ടിൽ എത്തിയശേഷം ആണ് ഇതുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ ആണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു സെൽവരാജിന്റെയും മൃതദേഹം കിടന്നിരുന്നത്. അതേസമയം കട്ടിലിൽ കിടക്കുന്ന നിലയിൽ ആയിരുന്നു പ്രിയയുടെ മൃതദേഹം ഉണ്ടായിരുന്നത്. അതേസമയം അടുത്തിടെ ആയിരുന്നു ഇവരുടെ മകളുടെ വിവാഹം കഴിഞ്ഞത്. അതിനുശേഷം ഇവർക്ക് വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒരുപക്ഷേ ഈ ഒരു കാരണം ആയിരിക്കാം ഇവരുടെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.