ബസ് കാത്തിരിപ്പുക കേന്ദ്രങ്ങളിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് സ്റ്റീൽ പൈപ്പ് കൊണ്ടുള്ള ഇരിപ്പിടങ്ങൾ. ഇനിമുതൽ ഈ തലവേദന ഉണ്ടാവില്ല. ഇത് ഒഴിവാക്കുവാൻ സർക്കാർ ഉത്തരവ് ഇറക്കി. കൊടുങ്ങല്ലൂർ സ്വദേശി സി എസ് തിലകൻ ആണ് ഇതുമായി നിയമ പോരാട്ടം നടത്തിയത്. തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷിന് നൽകിയ പരാതിയെ തുടർന്ന് ആയിരുന്നു നടപടി ഉണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇരിക്കുവാൻ പൈപ്പ് മാറ്റി പകരം നല്ല സംവിധാനം ഒരുക്കണമെന്നാണ് ഇദ്ദേഹം പരാതിയിൽ പറഞ്ഞത്. ഇതിൻറെ ചുവടുപിടിച്ചാണ് പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ലക്ഷങ്ങൾ മുടക്കിയാണ് ബസ് കാത്തിരിപ്പുക കേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. ഇവിടെ ഇരിക്കുന്നതിനുവേണ്ടി സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കുന്നത് കേരളത്തിലെ സാധാരണ കാഴ്ചയാണ്. അനാശാസ്യ നടപടികൾക്ക് വേണ്ടി ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആണ് ഇത്തരത്തിൽ പൈപ്പ് ഉപയോഗിച്ചുകൊണ്ട് ഇരിപ്പിടം ഒരുക്കുന്നത്. ഇതായിരുന്നു ഈ വിഷയത്തിൽ ചില ജനപ്രതിനിധികൾ നൽകിയ വിശദീകരണം.
പൈപ്പ് പ്രശ്നം പലരും പരിഹാസ രൂപത്തിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. എന്നാൽ 78 വയസ്സുള്ള തിലകൻ ആണ് ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് എം പി രാജേഷിന്റെ കത്തയച്ചത്. ഇതിൻറെ ഫലം ആയിട്ടാണ് ഇപ്പോൾ ഈ നടപടി ഉണ്ടായിരിക്കുന്നത്. തദ്ദേശ വകുപ്പിന്റെ ഇടപെടൽ പണം അനുവദിച്ച എംഎൽഎമാർക്കും എംപിമാർക്കും പരിഹാരം കാണാൻ ആകുമോ എന്ന് തദ്ദേശ വകുപ്പ് അധികൃതർ ആലോചിക്കുന്നുണ്ട്.
അപ്ലിക്കേഷൻസ് ആൻഡ് കൺസ്യൂമർസ് ഫോറത്തിന്റെ കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറി കൂടിയാണ് തിലകൻ. ഫോറത്തിന്റെ പേരിൽ ആണ് ഇദ്ദേഹം പരാതി അയച്ചത്. തുടർന്നാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും പൈപ്പ് മാറ്റുന്നതിന് നിർദ്ദേശം വന്നത്. കൊടുങ്ങല്ലൂരും പരിസരങ്ങളിലും മാത്രമല്ല തൃപ്പൂണിത്തുറയിലും ഇദ്ദേഹം സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾ ഉള്ള കാത്തിരിപ്പു കേന്ദ്രങ്ങൾ കണ്ടിട്ടുണ്ട്. ഇവിടെ വരുന്ന യാത്രക്കാർ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. ഇത്തരം പൈപ്പുകളിൽ അവർ ഇരിക്കുവാൻ മടിക്കുന്നതായിട്ടും ഇദ്ദേഹത്തിന് ബോധ്യമായി. പോളിസ്റ്റർ വസ്ത്രം ധരിച്ചവർ ഇരുന്നാൽ അത് തെന്നി പോകും. മാത്രവുമല്ല ചെറിയ രീതിയിലുള്ള കമ്പികൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ വസ്ത്രം കീറുവാൻ ഉള്ള ചാൻസും ഉണ്ട്.