വളരെ കലുഷിതമായ സംഭവങ്ങളാണ് ബംഗ്ലാദേശിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ബംഗ്ലാ ദേശിന്റെ മുൻ പ്രസിഡന്റ് ആയിട്ടുള്ള ശൈഖ് മുജീബുർ റഹ്മാന്റെ പ്രതിമ തകർത്തിരിക്കുകയാണ് ഇപ്പോൾ പ്രക്ഷോഭകർ. തിങ്കളാഴ്ച ആയിരുന്നു ഇപ്പോഴത്തെ പ്രസിഡൻറ് ആയിരുന്ന ഷേക്ക് ഹസീന രാജി വെച്ചത്. അതിനെ തുടർന്നാണ് ഇപ്പോൾ ഇവരുടെ പിതാവ് കൂടിയായ മുൻ പ്രസിഡന്റിന്റെ പ്രതിമ പ്രക്ഷോഭകർ തകർത്തത്.
ഷെയ്ഖ് ഹസീന രാജിവച്ച ഉടനെ തന്നെ രാജ്യം വിട്ടു എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇതിന് പിന്നാലെയാണ് ആയിരത്തോളം പ്രക്ഷോഭകർ കർഫ്യൂ ലംഘിച്ചത്. പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇവർ ഇരച്ചെത്തുകയായിരുന്നു. ബംഗ്ലാ ദേശിലെ ധാക്കയിലെ തെരുവുകളിൽ ആയിരക്കണക്കിന് ആളുകൾ ബംഗ്ലാദേശ് പതാകയുമായി നിറഞ്ഞിരിക്കുകയാണ്. നാലു ലക്ഷത്തിലധികം പ്രക്ഷോഭകർ തെരുവിൽ ഇറങ്ങിയിട്ടുണ്ട് എന്നാണ് ബംഗ്ലാദേശിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്ക് ഇവർ അതിക്രമിച്ചു കടക്കുവാൻ ശ്രമിച്ചു. ചില പ്രക്ഷോഭകർ ഓഫീസുകളിലേക്ക് കയറുകയും സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ജീവനുകളും ഈ പ്രക്ഷോഭത്തിൽ പൊലിഞ്ഞിട്ടുണ്ട്.
14 പോലീസുകാർ ഉൾപ്പെടെ 98 ആളുകൾ ആണ് ഞായറാഴ്ച നടന്ന പ്രക്ഷോഭത്തിൽ മാത്രം കൊല്ലപ്പെട്ടത് എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ. 200ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകർക്കെതിരെ ഭരണ കക്ഷിയുടെ പ്രവർത്തകർ രംഗത്ത് വന്നത് ആണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. അവാമി ലീഗ് ആണ് നിലവിലെ ഭരണ പക്ഷം. ഇനി ബംഗ്ലാ ദേശിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ എല്ലാവരും ഒരു പോലെ ഉറ്റു നോക്കുന്നത്.