അത്രയും പതിവ്രതകൾ ഒന്നും ഈ സമൂഹത്തിൽ ഇല്ല – സിദ്ധാർത്ഥ് ഭരതൻ പറയുന്നത് കേട്ടോ? സിദ്ധാർത്ഥ് കേരളത്തിലെ വീട്ടമ്മമാരെ മുഴുവൻ അപമാനിച്ചിരിക്കുകയാണ് എന്ന് വീട്ടമ്മമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ധാർത്ഥ് ഭരതൻ. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. നമ്മൾ എന്ന സിനിമയിൽ ഇദ്ദേഹം ആയിരുന്നു ഒരു നായകൻ. സംവിധായകൻ ഭരതന്റെ മകനാണ് ഇദ്ദേഹം. അച്ഛനെപ്പോലെ തന്നെ മികച്ച ഒരു കലാകാരൻ കൂടിയാണ് സിദ്ധാർത്ഥ. അത് പലതവണ ഇദ്ദേഹം തെളിയിച്ചിട്ടുമുണ്ട്.

അടുത്തിടെ ഇദ്ദേഹത്തിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ചതുരം. ഒരു ഇറോട്ടിക് ത്രില്ലർ എന്ന രീതിയിൽ ആണ് ചിത്രം മാർക്കറ്റ് ചെയ്തത്. എന്നാൽ ഇത് വല്ലാതെ തെറ്റായ ഒരു തീരുമാനമായി പോയി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം സിനിമ കണ്ടതിനുശേഷം പറഞ്ഞത്. കാരണം ഇത് ഒരു എ പടം എന്ന നിലയിൽ മാർക്കറ്റ് ചെയ്യേണ്ട സിനിമ ആയിരുന്നില്ല. വളരെ മികച്ച ഒരു ഇറോട്ടിക് ഡ്രാമ അനുഭവം ആണ് ചിത്രം നൽകിയത്. ചിത്രം ഡിമാൻഡ് ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമേ അത്തരത്തിലുള്ള സീനുകൾ ഉണ്ടായിട്ടുള്ളൂ. മാത്രമല്ല ഫാമിലി ഉൾപ്പെടെയുള്ളവർക്ക് കാണാവുന്ന ഒരു സിനിമ കൂടിയായിരുന്നു ഇത്. പിന്നെയും എന്തുകൊണ്ടാണ് അത്തരത്തിൽ ഒരു പ്രമോഷൻ സ്ട്രാറ്റജി സിനിമയുടെ അണിയറ പ്രവർത്തകർ സ്വീകരിച്ചത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

അതേസമയം ഇദ്ദേഹം സംവിധാനം ചെയ്യുന്ന എല്ലാ സിനിമയിലും അവിഹിതം ഉണ്ട് എന്ന തരത്തിൽ ഒരു വിമർശനം ഉണ്ടായിരുന്നു. ഇപ്പോൾ ഇതിന് മറുപടി പറയുകയാണ് ഇദ്ദേഹം. തൻറെ എല്ലാ സിനിമകളിലും അവിഹിതം ഉണ്ടായിട്ടില്ല എന്നും രണ്ടുതരത്തിലാണ് തന്റെ സിനിമകളിൽ താൻ അവിഹിതത്തെ അവതരിപ്പിക്കുന്നത് എന്നുമാണ് ഇദ്ദേഹം പറയുന്നത്. നോർമൽ രീതിയിൽ അല്ല ചതുരത്തിൽ അവിഹിതത്തെ അവതരിപ്പിക്കുന്നത്.

ചതുരം എന്ന സിനിമയിൽ ഭർത്താവ് കിടപ്പിലായ ഒരു വ്യക്തിയാണ്. മാത്രവുമല്ല ഇയാൾ വളരെ ക്രൂരനായ ഒരു വ്യക്തി കൂടിയാണ്. അതുകൊണ്ടുതന്നെ കിടപ്പിലായ ഭർത്താവിനെ അവൾ എത്രത്തോളം ബഹുമാനിക്കണം എന്നത് അവളുടെ തീരുമാനം ആയിരിക്കും. അങ്ങനെ പതിവ്രത ഒന്നും ഈ സമൂഹത്തിൽ ഇല്ല. അത്രയും കഷ്ടപ്പെട്ട് ആരും ജീവിതം മുന്നോട്ടു കൊണ്ടുപോകില്ല – സംവിധായകൻ പറയുന്നു.

അതേസമയം ഇദ്ദേഹത്തിന്റെ ഈ പരാമർശത്തിനെതിരെ ഒരു വിഭാഗം പ്രേക്ഷകർ രംഗത്ത് വന്നു കഴിഞ്ഞു. കേരളത്തിലെ മുഴുവൻ വീട്ടമ്മമാരെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഇദ്ദേഹം നടത്തിയത് എന്നാണ് വീട്ടമ്മമാർ പറയുന്നത്. എന്നാൽ ഇദ്ദേഹം ഈ പറഞ്ഞത് ഈ സിനിമയുടെ മാത്രം അടിസ്ഥാനത്തിലാണ് എന്നും അത്തരത്തിൽ എടുത്താൽ മതി എന്നുമാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.