മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയം രവി. ഒരു തമിഴ് നടൻ ആണ് ഇദ്ദേഹം എങ്കിലും ഇദ്ദേഹം ഇതുവരെ ഒരു മലയാളം സിനിമയിൽ അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്ക് ഇദ്ദേഹത്തെ ധാരാളം ഇഷ്ടമാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇദ്ദേഹത്തിന്റെ തമിഴ് സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യമുള്ളതായിരുന്നു. അത്തരത്തിലുള്ള സിനിമകൾ ഏത് ഭാഷയിൽ ആണെങ്കിലും മലയാളികൾ ഏറ്റെടുക്കും എന്നത് ഉറപ്പല്ലേ.
x
ഇദ്ദേഹത്തിന്റെ ഭാര്യ ആണ് ആരതി രവി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളിൽ ഒരാൾ ആയിരുന്നു ഇരുവരും. ഇപ്പോൾ ഇരുവരും വിവാഹമോചിതരാകാൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജയം രവി ആയിരുന്നു ഇതുമായി ബന്ധപ്പെട്ട വാർത്ത ആദ്യം അറിയിച്ചത്. ഞങ്ങൾ വേർപിരിയാൻ തീരുമാനിക്കുകയാണ് എന്നും ഇത് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനമാണ് എന്നും ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കണം എന്നുമായിരുന്നു ഇദ്ദേഹം പ്രസ്താവന ഇറക്കിയത്. ഇത് മലയാളികളിൽ വലിയ രീതിയിലുള്ള ഞെട്ടൽ ഉണ്ടാക്കി.
ഇതിനെതിരെ ആരോഗ്യ രംഗത്ത് വന്നിരുന്നു. തൻറെ അറിവും സമ്മതവും ഇല്ലാതെയാണ് ഏകപക്ഷീയമായി ജയം രവി വിവാഹമോചനം വെളിപ്പെടുത്തിയത് എന്നായിരുന്നു ആരതി പറഞ്ഞത്. ആരതിയുടെ ആരോപണങ്ങൾക്ക് എല്ലാം തന്നെ ജയം രവി മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. ആരതിയുടെ ടോക്സിക് പെരുമാറ്റം ആണ് വിവാഹമോചനത്തിന് കാരണമെന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും ഇപ്പോൾ ഈ വിഷയത്തിൽ ആദ്യമായി മൗനം വെടിയുകയാണ് ആരതി.
തൻറെ നിശബ്ദത ദൗർബല്യമായി കാണരുത് എന്നാണ് ആരതി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് ആരതി ഈ കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. സത്യങ്ങൾ എല്ലാം മറച്ചുവെച്ചുകൊണ്ട് തന്നെ മോശക്കാരിൽ ആക്കാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കുകയാണ് ഞാൻ എന്നും തന്റെ നിശബ്ദത ബലഹീനതയും കുറ്റബോധവും അല്ല എന്നും ഇവർ കൂട്ടിച്ചേർക്കുന്നു. തൻറെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട പൊതു അഭിപ്രായങ്ങളിൽ താൻ കാണിക്കുന്ന നിശബ്ദത വെച്ച് തന്നെ അളക്കരുത് എന്നും താരം കൂട്ടിച്ചേർക്കുന്നു. 2009 വർഷത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. പ്രശസ്ത ടെലിവിഷൻ നിർമ്മാതാവ് സുജാത വിജയകുമാറിന്റെ മകളാണ് ആരതി. ആരവ്, അയാൾ എന്നിങ്ങനെ രണ്ടു ആൺമക്കളാണ് ഇരുവർക്കും ഉള്ളത്.