മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി കോമഡി വേദികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറിയ വേഷങ്ങളിലൂടെയാണ് ഇദ്ദേഹം സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് വളരെ പെട്ടെന്ന് ആയിരുന്നു ഇദ്ദേഹത്തിൻറെ വളർച്ച എന്ന് മാത്രമല്ല മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി താരങ്ങളിൽ ഒരാളായി ഇദ്ദേഹം വളർന്നു. പിന്നീട് സീരിയസ് വേഷങ്ങളിലേക്ക് ഇദ്ദേഹം തിരിഞ്ഞു എങ്കിലും ഇപ്പോൾ ഇദ്ദേഹം ചെയ്യുന്ന വേഷങ്ങൾ എല്ലാം ഒരേപോലെ ഉള്ളതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
സുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ദശമൂലം ദാമു എന്നത്. ചട്ടമ്പിനാട് എന്ന സിനിമയിലെ ഒരു കഥാപാത്രമാണ് ഇത്. ഈ സിനിമ ഇന്ന് ഓർക്കുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ഇദ്ദേഹത്തിൻറെ ദശമൂലം ദാമു എന്ന കഥാപാത്രം ആയിരിക്കും എന്നത് തന്നെ ഈ കഥാപാത്രം എത്രത്തോളം ജനപ്രിയമായി മാറി എന്നതിൻറെ ഉദാഹരണമാണ്. ഈ പാത്രത്തെ മാത്രം മുന്നോട്ടു കൊണ്ടു മറ്റൊരു സിനിമ അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറെ നാളുകൾ ആയി നിലനിൽക്കുന്നുണ്ടായിരുന്നു.
ബെന്നി പി നായരമ്പലമാണ് ചട്ടമ്പിനാട് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഷാഫിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇവർ തന്നെ ആയിരിക്കും ദശമൂലം ദാമു എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ മറ്റൊരു സംവിധായകൻ ആണ് ഈ സിനിമ ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
രതീഷ് ബാലകൃഷ്ണ പൊതുവാൾ ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊടു എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. പ്രേക്ഷകർ എല്ലാവരും വലിയ സന്തോഷത്തിലാണ് എങ്കിലും 2 സങ്കടങ്ങൾ ഉണ്ട് മലയാളികൾക്ക്. ഈ കഥാപാത്രത്തിന്റെ ഒറിജിനൽ സ്രഷ്ടാക്കൾ ആയിട്ടുള്ള ബെന്നി പി നായരമ്പലം, ഷാഫി എന്നിവർ പുതിയ സിനിമയുടെ ഭാഗമല്ല എന്നതാണ് ഒന്നാമത്തെ സങ്കടം. രണ്ടാമത്തെ സങ്കടം എന്താണ് എന്നാൽ പൊളിറ്റിക്കൽ കറക്ട് ഒക്കെ നോക്കുന്ന ഈ കാലത്ത് കോമഡി എത്രത്തോളം വർക്ക് ഔട്ട് ആകും എന്നതാണ് മലയാളികളുടെ രണ്ടാമത്തെ സങ്കടം.