സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ നമ്മൾ വളരെ പെട്ടെന്ന് ആണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ ഒരു നടിയുടെ വർക്ക് ഔട്ട് ഫോട്ടോ ആണ് രംഗത്ത് വരുന്നത്. താരം തന്നെയാണ് ഈ ഫോട്ടോ ആരാധകരുമായി പങ്കുവെച്ചത്. ഒറ്റനോട്ടത്തിൽ ഇത് ഒരു സാധാരണ വർക്കൗട്ട് വീഡിയോ ആയിട്ട് മാത്രമാണ് മലയാളികൾക്ക് തോന്നിയത്. എന്നാൽ സൂക്ഷ്മ പരിശോധനയിലാണ് ആരാധകർ മറ്റൊരു കാര്യം കണ്ടെത്തിയത്. നടിയുടെ വയറിലെ മസിൽസ് ആണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. നീണ്ട വർക്ക് ഔട്ടിലൂടെ താരം ഇപ്പോൾ സിക്സ് പാക്ക് നേടിയെടുത്തിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അതേസമയം ഇന്ത്യയിൽ യുവാക്കൾക്കിടയിൽ സിക്സ് പാക്ക് തരംഗത്തിന് തുടക്കം വിട്ടത് ഷാറൂഖ് ഖാൻ ആയിരുന്നു. ഇദ്ദേഹത്തിൻറെ ഓം ശാന്തി ഓം എന്ന സിനിമയിൽ ആയിരുന്നു ഇദ്ദേഹം സിക്സ് പാക്ക് തരംഗം ആരംഭിച്ചത്. അതിനു മുൻപ് തന്നെ സൽമാൻ ഖാൻ ഫിറ്റ്നസ് ഐക്കൺ ആയി അറിയപ്പെട്ടിരുന്നു എങ്കിലും സിക്സ് പാക്ക് തരംഗം തുടങ്ങിയത് ഷാറൂഖ് ഖാൻ അഭിനയിച്ച ഓം ശാന്തി ഓം എന്ന സിനിമ വന്നതിനുശേഷമാണ്.
ഇപ്പോൾ സാമന്തയിലൂടെ സ്ത്രീകൾക്കിടയിലേക്കും സിക്സ്പാക്ക് തരംഗം വരാൻ പോവുകയാണ് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. അങ്ങനെ ആദ്യമായി സിക്സ് പാക്ക് നേടുന്ന നടി എന്ന ബഹുമതി സാമന്ത നേടിയിരിക്കുകയാണ് എന്നാണ് സാമന്ത ആരാധകർ പറയുന്നത്. ശാകുന്തളം എന്ന സിനിമയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ഗുണ ശേഖർ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. മലയാളിയായ ദേവ് മോഹൻ ആണ് സിനിമയിൽ നായകനായി എത്തുന്നത്.