ഇനി നെഞ്ചിയമ്മയുടെ പാട്ട് അങ്ങ് സൗദി അറേബ്യയിലും!

സംവിധായകൻ സച്ചി ഒരുക്കിയ ആക്ഷൻ പടമായിരുന്നു അയ്യപ്പനും കോശിയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ ചിത്രത്തിന് വളരെ പെട്ടെന്ന് കഴിയുകയും ചെയ്തിരുന്നു. നിരവധി ദേശീയ അവാർഡുകളും ഈ ചിത്രത്തെ തേടി എത്തിയിട്ടുണ്ട് അതിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ചിത്രത്തിലെ നാടൻപാട്ട് പാടിയ നാൻചിയമ്മയ്ക്ക് ലഭിച്ച പുരസ്കാരം. ഇവർക്ക് പുരസ്കാരം ലഭിച്ചതിനെ തുടർന്ന് നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു.

മലയാളത്തിലെ തന്നെ സംഗീതസംവിധായകൻ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നതോടുകൂടി കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി നാൻജിയമ്മയെ പോലുള്ളവരുടെ പാട്ട് എങ്ങനെയാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കുക എന്നുള്ള തരത്തിലാണ് സംസാരം ഉയർന്നത് എന്നാൽ നിരവധി പ്രേക്ഷകരുടെ പിന്തുണ ഈ കാര്യത്തിൽ നെഞ്ചിയമ്മയ്ക്ക് ലഭിച്ചു എല്ലാ സംഗീതവും സംഗീതമാണെന്നും അതിൽ വ്യത്യാസങ്ങൾ ഇല്ല എന്നും വരെ അഭിപ്രായങ്ങൾ ഉയർന്നു.

ഇന്നിപ്പോൾ നവോദയ കലാസാംസ്കാരിക വേദിയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുവാനായി നഞ്ചിയമ്മ സൗദിയിലേക്ക് പോകുന്നു എന്ന വാർത്തയാണ് വരാൻ കഴിഞ്ഞത് വേദിയുടെ പതിമൂന്നാം വാർഷികാഘോഷ പരിപാടിയിലെ മുഖ്യാതിഥി ആയിട്ടാണ് പങ്കെടുക്കുക ഒക്ടോബർ 21നാണ് റിയാദിൽ എത്തുന്നത് നെഞ്ചിമ്മയുടെ പരിപാടിക്കൊപ്പം നിരവധി കലാകാരന്മാർ ഒരുക്കുന്ന മ്യൂസിക് ആൻഡ് കോമഡി ഷോ കൂടി അവതരിപ്പിക്കുന്നത് ആയിരിക്കും. സുരഭി ലക്ഷ്മി വിനോദ് കോവൂർ തുടങ്ങി എം80 മൂസ ടീം അവതരിപ്പിക്കുന്ന പരിപാടി ആയിരിക്കും ഇത്.