പണ്ടും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു പക്ഷേ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല- തൻ്റെ രീതികളെക്കുറിച്ച് മനസ്സുതുറന്ന് ഗായിക, എന്താണെന്ന് നോക്കാം

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്‍മയി. പാട്ടുകാരി എന്നത് പോലെ തന്നെ അഭയയുടെ ഫാഷന്‍ സെന്‍സിനും ആരാധകരുണ്ട്. ഗായികയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ച്‌ അഭയ ഹിരണ്‍മയി മനസ് തുറക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. വസ്ത്രധാരണത്തില്‍ ഇന്നു പിന്തുടരുന്ന രീതി തന്നെയായിരുന്നു അഞ്ചു വര്‍ഷം മുന്‍പും. ഡീപ് നെക്ക് ഡ്രസ്സുകള്‍ അന്നും ധരിച്ചിരുന്നു. പക്ഷേ അതൊന്നും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനുളള ധൈര്യം ഇല്ലായിരുന്നുവെന്നാണ് അഭയ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കാലംമാറി. ചുറ്റിലും നോക്കൂ, ഇപ്പോള്‍ എത്ര മനോഹരമായാണ് പുതുതലമുറ വസ്ത്രം ധരിക്കുന്നത് എന്നാണ് അഭയ ചൂണ്ടിക്കാണിക്കുന്നത്.

ഇഷ്ടമുള്ളത് അണിയുക എന്ന കാര്യത്തില്‍ അവരാരും വിട്ടുവീഴ്ചയ്ക്കില്ലെന്നും ആരെന്തു പറയുന്നു എന്നതൊന്നും അവര്‍ക്കു വിഷയമല്ലെന്നും അഭയ പറയുന്നു. ഫാഷനിലെ മാറ്റങ്ങള്‍ പിന്തുടരുന്നതും അതിനനുസരിച്ച്‌ വസ്ത്രം ധരിക്കുന്നതും ഇന്ന് സർവ്വധാരണമായിരിക്കുകയാണെന്നും അഭയ അഭിപ്രായപ്പെടുന്നു. എനിക്ക് ഏറ്റവുമിഷ്ടമുള്ള കാര്യങ്ങളിലൊന്നായി ഫാഷന്‍ മാറിക്കഴിഞ്ഞു എന്നാണ് ഗായിക പറയുന്നത്. ഫാഷനബിള്‍ ആയി നടക്കുന്നത് പാപമാണെന്നോ അധികപ്പറ്റാണെന്നോ ചിന്തിക്കാത്ത സമൂഹമായി കേരളം വളരെ വേഗം മാറുന്നുണ്ടെന്നും ഇനിയും മാറുമെന്നും അഭയ പറയുന്നു.

തന്റെ ചിത്രങ്ങള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കും ലഭിക്കുന്ന പ്രതികരണങ്ങള്‍ പോസിറ്റീവാണെന്നാണ് താരം പറയുന്നത്. പുതിയ ഫോട്ടോ പോസ്റ്റ് ചെയ്യുമ്ബോള്‍ ഇന്‍ബോക്സില്‍ വരുന്ന കമന്റുകളെല്ലാം പോസിറ്റീവ് ആണ്. ‘ചേച്ചി, ആ ഡ്രസ്സ് എനിക്കിഷ്ടപ്പെട്ടു. നല്ല ഭംഗിയുണ്ട്. ചേച്ചി ഇത്തരം ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് വലിയ പ്രചോദനമാണ്’ എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് തനിക്ക് ലഭിക്കാറുള്ളതെന്നാണ് അഭയ പറയുന്നത്. വലിയ ആത്മസംതൃപ്തിയാണ് അതു നല്‍കുന്നതെന്ന് താരം പറയുന്നു. നമുക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ അതിനെ മറ്റുള്ളവര്‍ തുറന്ന മനസ്സോടെ കാണുന്നുണ്ടെന്നും അത് അവര്‍ക്ക് സന്തോഷമേകുന്നുവെന്നും അറിയുന്നത് വലിയ കാര്യമല്ലേ? എന്ന് ചോദിക്കുകയാണ് ഗായിക.

തനിക്ക് ശ്രദ്ധിക്കാന്‍ തോന്നിയ താരങ്ങളെക്കുറിച്ചും അഭയ മനസ് തുറക്കുന്നുണ്ട്. വസ്ത്രധാരണം കൊണ്ട് ശ്രദ്ധിക്കാന്‍ തോന്നിയ കുറച്ചുപേരേയുള്ളൂ. പ്രിയങ്ക ഗാന്ധിയാണ് അതില്‍ ഒരാള്‍ എന്നാണ് അഭയ പറയുന്നത്. അതിന്റെ കാരണവും അവര്‍ വ്യക്തമാക്കുന്നുണ്ട്. സാരി മാത്രമാണ് ധരിക്കുക. ആഭരണങ്ങളില്ല. ആ ഒരൊറ്റ സാരിയുടെ പ്രൗഢി അപാരമാണെന്ന് അഭയ പറയുന്നു. അതേസമയം, മലയാളത്തില്‍ നടിമാരായ റിമ കല്ലിങ്കല്‍, അപര്‍ണ നായര്‍, പൂര്‍ണിമ, ഗായികമാരായ സയനോര, കാവ്യ അജിത് എന്നിവരും മികച്ച വസ്ത്രധാരണ ശൈലിയുള്ളവരാണെന്നു തോന്നിയിട്ടുണ്ടെന്നും അഭയ അഭിപ്രായപ്പെടുന്നു.