ബാലതാരമായി സീരിയൽ മേഖലയിൽ കരിയർ ആരംഭിച്ച വ്യക്തി. ഇന്ന് നർത്തകിയും അഭിനേത്രിയുമായ ഒരു പെൺകുട്ടി. ഏഷ്യാനെറ്റിലൂടെയാണ് ഇവർ കരിയർ ആരംഭിച്ചത്. പേടിപ്പെടുത്തുന്ന പരിപാടികളിൽ അടക്കം ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ പ്രേക്ഷകരെ എല്ലാവരെയും വിസ്മയിപ്പിക്കുവാനും രസിപ്പിക്കുവാനും ഇവർ എത്തുകയാണെങ്കിൽ എങ്ങനെയുണ്ടാവും?
ശ്രുതി ലക്ഷ്മി ആണ് ബിഗ് ബോസിലെ അടുത്ത മത്സരാർത്ഥി. സീരിയൽ മേഖലയിലൂടെയും സിനിമ മേഖലയിലൂടെയും ഒരുപോലെ തിളങ്ങിയ താരങ്ങളിൽ ഒരാളാണ് ഇവർ. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാൾ കൂടിയാണ് ഇവർ. അടുത്തിടെ ചെറിയ വിവാദങ്ങളിലും ഇവർ അകപ്പെട്ടിരുന്നു.
ഡോക്ടർ മോൻസൽ മാവുങ്കൽ ഇന്ന് അഴിമതി വീടിന്റെ കഥകൾ പുറത്തുവന്നപ്പോൾ ആണ് ഇവരുടെ പേരും അതിനൊപ്പം ഉയർന്നുവന്നത്. അദ്ദേഹത്തിൻറെ തട്ടിപ്പുകളിൽ ഇവർക്കും പങ്കുണ്ട് എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു എങ്കിലും അന്വേഷണം ഇവിടെയും എത്താതെ പോവുകയായിരുന്നു. ഇവർ അതിൽ കുറ്റവാളിയാണ് എന്നൊക്കെ ഒരുപാട് ആളുകൾ പറഞ്ഞിരുന്നു എങ്കിലും പോലീസ് അതൊന്നും കാര്യമാക്കി എടുത്തിരുന്നില്ല എന്ന് മാത്രമല്ല ഇവരുടെ പിന്നാലെ അന്വേഷണം ഒരു ഘട്ടത്തിലും പോയില്ല എന്നതാണ് വസ്തുത.
അതേ സമയം ധാരാളം ആരാധകരാണ് ഇവരുടെ വരവിനെ വളരെ ആകാംക്ഷയോടെ നോക്കുന്നത്. ഇവരെപ്പോലെയുള്ള സിനിമാ സീരിയൽ താരങ്ങൾ ഉണ്ടെങ്കിൽ സംഗതി കൂടുതൽ കളർ ആവും എന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. പക്ഷേ ഒരു വിഭാഗം ആളുകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കേസുകളിൽ അകപ്പെട്ടു കുപ്രസിദ്ധി നേടിയ താരങ്ങൾ മാത്രമാണോ ഈ പരിപാടിയിൽ പങ്കെടുക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്. എന്നാൽ ഇവർ നേരത്തെ തന്നെ പ്രസിദ്ധി നേടിയ താരങ്ങളിൽ ഒരാളാണ് എന്നാണ് ഇവരെ സ്നേഹിക്കുന്ന ആരാധകർ മറുപടിയായി നൽകുന്നത്.