മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീജിത്ത് വിജയി. രതിനിർവേദം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പപ്പു എന്ന കഥാപാത്രത്തെ ആയിരുന്നു ഇദ്ദേഹം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഇപ്പോൾ സിനിമകളിൽ നിന്നും മാറി സീരിയൽ മേഖലയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമ്മക്കിളി കൂട് എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുടുംബങ്ങൾക്ക് എന്ന പരമ്പരയിലൂടെ ആയിരുന്നു താരം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്.
2018 കാലഘട്ടത്തിൽ ആയിരുന്നു താരം വിവാഹം ചെയ്തത്. അർച്ചന എന്ന പെൺകുട്ടിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ആറുവർഷത്തെ വിവാഹ ജീവിതത്തിനോടുവിൽ ഇപ്പോൾ ഇവർക്ക് ഒരു കൺമണി വരാൻ പോവുകയാണ്. ഈ സന്തോഷം വാർത്ത ഇവർ തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി പങ്കിട്ടത്. ഞങ്ങളുടെ കുഞ്ഞു സ്വകാര്യം എന്ന തലക്കെട്ട് ആയിരുന്നു ഇരുവരും ഈ സന്തോഷവാർത്ത അറിയിച്ചത്.
ഞങ്ങളുടെ കുഞ്ഞു രഹസ്യം, നിന്നെ കാണാൻ ഇനിയും കാത്തിരിക്കാൻ വയ്യ എന്നു പറഞ്ഞു കൊണ്ടായിരുന്നു ഇരുവരും ഈ സന്തോഷവാർത്ത പങ്കുവെച്ചത്. നവംബറിൽ ആയിരിക്കും കുഞ്ഞ് വരുക എന്നും കഴിഞ്ഞ ദിവസം ഇവർ അറിയിച്ചു. രതിനിർവേദം എന്ന സിനിമയിലെ പപ്പു എന്ന കഥാപാത്രത്തെ രണ്ടാമത്തെ തവണയായിരുന്നു ശ്രീജിത്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്. അതിനുശേഷം നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ശ്രീജിത്ത് അവതരിപ്പിച്ചിരുന്നു. കഴിഞ്ഞവർഷമായിരുന്നു ഭാര്യയുമൊത്ത് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഒരു വർഷം തികയുന്നതിന് മുൻപ് കുഞ്ഞു വരാൻ പോകുന്ന സന്തോഷത്തിലാണ് ഇരുവരും.
അതേസമയം വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും ഇരുവരും പറയുന്നുണ്ട്. വിവാഹം കഴിഞ്ഞാൽ പരസ്പരം വളരെ ബോർ ആയിരിക്കും എന്നാണ് പലരും പറഞ്ഞു കേട്ടിട്ടുള്ളത് എന്നും എന്നാൽ തന്നെ സംബന്ധിച്ച് അർച്ചന കൂടെയില്ലെങ്കിൽ ഭയങ്കര ബോറടിയാണ് എന്നുമാണ് ഒരു വീഡിയോയിൽ ശ്രീജിത്ത് പറഞ്ഞത്.