മെയ് 28 രാവിലെയാണ് മുഹൂർത്തം, ചെന്നൈയിലാണ് ചടങ്ങുകൾ നടക്കുന്നത്, അടുത്ത ദിവസം തന്നെ മഞ്ജു വാര്യർ ഹൈദരാബാദിലേക്ക് പോകും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. സ്കൂൾ കലോത്സവ വേദികളിൽ നിന്നും ആണ് താരം സിനിമയിലെത്തുന്നത്. വെറും രണ്ടു വർഷക്കാലം കൊണ്ട് മാത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ എന്ന പേര് എടുക്കാൻ താരത്തിന് സാധിച്ചു. പിന്നീട് വിവാഹശേഷം താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് 14 വർഷങ്ങൾക്കു ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചുവന്നത്. ജനപ്രിയ നായകൻ ദിലീപിനെ വിവാഹമോചനം ചെയ്തുകൊണ്ട് ആയിരുന്നു ഇവർ സിനിമയിലേക്ക് തിരിച്ചുവന്നത്.

ഇപ്പോൾ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജുവാര്യർ. ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലാണ് ഇവർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഈ സിനിമ വളരെ മികച്ച പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. അതേസമയം ഇപ്പോൾ മഞ്ജുവിൻ്റെ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷങ്ങളിൽ ഒന്നാണ് പുറത്തുവരുന്നത്.

ചെന്നൈയിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. രാവിലെ ആയിരിക്കും മുഹൂർത്തം. തൊട്ടടുത്ത ദിവസം തന്നെ ഇവർ ഹൈദരാബാദിലേക്ക് കടക്കും. നിരവധി ആളുകളാണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. അതേസമയം ഇപ്പോഴും സംഭവം എന്താണെന്ന് മനസ്സിലാകാതെ ഇളിഭ്യരായി ഇരിക്കുകയാണ് കുറച്ചു ആളുകൾ. സംഭവം എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?

എച്. വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അജിത്ത് സിനിമയിൽ മഞ്ജു വാര്യർ ആയിരിക്കും നായികയായി എത്തുന്നത്. ഈ മാസം 28ആം തീയതി ആയിരിക്കും സിനിമയുടെ പൂജ നടത്തുന്നത്. തൊട്ടടുത്ത ദിവസം തന്നെ അണിയറപ്രവർത്തകർ എല്ലാം ഹൈദരാബാദിലേക്ക് കടക്കും. ഇവിടെ ആയിരിക്കും സിനിമയുടെ ചിത്രീകരണം. തല 61 എന്നാണ് സിനിമയുടെ താൽക്കാലിക പേര്. ഒരു ബാങ്ക് കൊള്ളയും ആയി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ. അജിത്തും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.