സമ്പത്ത് കാലത്ത് തൈപ്പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം എന്നൊരു പഴഞ്ചൊല്ല് കേൾക്കാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. അതായത് നമ്മുടെ കയ്യിൽ പണം ഉള്ളപ്പോൾ അത് എവിടെയെങ്കിലും നല്ല രീതിയിൽ നിക്ഷേപിച്ചാൽ നമുക്ക് ഒരു ആപത്ത് വരുമ്പോൾ ആ പണം നമുക്ക് സഹായത്തിനായി എടുക്കാം എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ ആശയം. ഒരു അക്ഷരാർത്ഥത്തിൽ തെളിയിക്കുന്ന ഒരു സംഭവം ആണ് ഇപ്പോൾ ചണ്ഡീഗഡിൽ നിന്നും പുറത്തു വരുന്നത്.
1994 വർഷത്തിൽ ആയിരുന്നു ഒരു വ്യക്തിയുടെ മുത്തശ്ശൻ 500 രൂപയുടെ എസ് ബി ഐ ഓഹരി വാങ്ങിയത്. എന്നാൽ പിന്നീട് ഇദ്ദേഹം ഈ കാര്യത്തെക്കുറിച്ച് മറന്നു പോവുകയായിരുന്നു. ഇപ്പോൾ വർഷങ്ങൾക്കുശേഷം ഇദ്ദേഹത്തിന്റെ സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ഏകീകരിക്കുന്ന നടപടികൾ നടക്കുകയാണ്. അതിനിടയിലാണ് അന്നത്തെ ഓഹരിയുടെ ഓഹരി രേഖകൾ ഇദ്ദേഹത്തിൻറെ കൊച്ചുമകൻ കണ്ടെത്തിയിരിക്കുന്നത്. പീഡിയാട്രിക് സർജൻ ആയിട്ടുള്ള തന്മയ് മോത്തിവാല ആണ് ഈ രേഖകൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
അന്ന് നിക്ഷേപിച്ച 500 രൂപ ഇന്ന് ഏകദേശം 750 ഇരട്ടിയായി മാറിയിരിക്കുകയാണ്. സമൂഹമാധ്യമമായ എക്സ്പ്ലാറ്റ്ഫോം വഴിയാണ് കൊച്ചുമകൻ ഈ കാര്യം എല്ലാവരെയും അറിയിച്ചിരിക്കുന്നത്. ഇന്ന് ഏകദേശം 3,75,000 രൂപയുടെ മൂല്യം ആണ് ഇതിന് ഉള്ളത്. അതായത് മൂല്യം 750 ഇരട്ടിയായി വർദ്ധിച്ചു എന്നർത്ഥം.
എന്തായാലും കൊച്ചുമകൻ ഇപ്പോൾ അപ്രതീക്ഷിതമായി ലോട്ടറി അടിച്ചു എന്നൊന്നും പറയാൻ പറ്റില്ല. കാരണം പീഡിയാട്രിക് സർജൻ ആയിട്ടുള്ള ഇദ്ദേഹം മാസം ലക്ഷങ്ങൾ ഉണ്ടാക്കുന്ന ജോലിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മൂന്നു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ എന്നു പറയുന്നത് ഇദ്ദേഹത്തെ സംബന്ധിച്ചു വലിയ തുകയൊന്നും അല്ലെങ്കിലും ഇന്ത്യയിലെ വലിയൊരു വിഭാഗം സാധാരണക്കാർക്കും ഇത് വലിയൊരു തുക തന്നെയാണ്. സമ്പാദ്യത്തിന്റെ ആവശ്യകത എന്താണെന്ന് വിളിച്ചോതുന്ന ഒരു സംഭവമാണ് ഇത്.