മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യേശുദാസ്. ഗാനഗന്ധർവൻ എന്നാണ് ഇദ്ദേഹത്തെ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹം കേരളത്തിൽ ഇല്ലായിരുന്നു. കോവിഡ് സമയത്തായിരുന്നു ഇദ്ദേഹം അമേരിക്കയിലേക്ക് പോയത്. പിന്നീട് കഴിഞ്ഞ നാല് വർഷമായി അദ്ദേഹം അവിടെ തന്നെയാണ് നിൽക്കുന്നത്.
ഇപ്പോൾ ഇദ്ദേഹം ഇന്ത്യയിലേക്ക് തിരികെ വരുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇദ്ദേഹത്തിന്റെ കൂടി നേതൃത്വത്തിൽ ആരംഭിച്ച സൂര്യ ഫെസ്റ്റിവലിൽ പാടുവാൻ വേണ്ടിയാണ് ഇദ്ദേഹം വരുന്നത്. നാലു വർഷങ്ങൾക്കു മുൻപ് വരെ എല്ലാവർഷവും ഇദ്ദേഹം ആയിരുന്നു അവിടെ കച്ചേരി അവതരിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ നാലുവർഷമായി ഇദ്ദേഹം ഇല്ലായിരുന്നു. ഇപ്പോൾ 84 വയസ്സായിട്ടും ഇദ്ദേഹം ഇതുപോലെ കച്ചേരിയിൽ പാടാൻ വരുന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനകരമാണെന്നാണ് മലയാളികൾ പറയുന്നത്.
അതേസമയം ഒരു വിഭാഗം ആളുകൾ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പലപ്പോഴും യേശുദാസിനെ അദ്ദേഹത്തിൻറെ പ്രവർത്തികളുടെയും പെരുമാറ്റത്തിന്റെയും പേരിൽ നിരവധി ആളുകൾ വിമർശിച്ചിട്ടുണ്ട്. അഹങ്കാരം നിറഞ്ഞ വ്യക്തിയാണ് യേശുദാസ് എന്നൊക്കെയാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്നാൽ ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ പൊതുമധ്യത്തിൽ എങ്ങനെ പെരുമാറണം എന്നറിയാത്ത ആളുകൾ ഇദ്ദേഹത്തിനോട് പെരുമാറുമ്പോൾ ഇദ്ദേഹം അതിനോട് പ്രതികരിക്കുന്ന രീതിയെ വിമർശിച്ചുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഒരു സെലിബ്രിറ്റിയെ കണ്ടാൽ എങ്ങനെ പെരുമാറണമെന്ന് ഈ നൂറ്റാണ്ടിലും മലയാളികൾക്ക് അറിയില്ല.
അതേസമയം ചെന്നൈയിൽ വച്ചാണ് സൂര്യ ഫെസ്റ്റിവൽ നടക്കുന്നത്. വേറെയും പരിപാടികളിൽ ഇദ്ദേഹം കച്ചേരി അവതരിപ്പിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും ഇദ്ദേഹത്തെ പോലെ ഒരാളെ മലയാളികളുടെ ബ്രാൻഡ് അംബാസിഡറായി കിട്ടിയത് മലയാളികൾക്ക് അഭിമാനമാണ് എന്നാണ് മലയാളികൾ എല്ലാവരും പറയുന്നത്. കേരളത്തിനു വേണ്ടിയാണ് ഇപ്പോൾ യേശുദാസ് പാടാൻ എത്തുന്നത് എന്നതും ഏറെ അഭിമാനകരമായ കാര്യം.