കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിവാദമായി കൊണ്ടിരിക്കുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്ന് ഉണ്ടായ പൊട്ടിത്തെറികളും ആണ്. സിനിമ മേഖലയിലെ നിരവധി സീനിയർ പ്രവർത്തകർക്കെതിരെ പോലും ലൈംഗികാരോപണം വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ പരസ്യമായി പ്രതികരിക്കുവാൻ മമ്മൂട്ടിയും മോഹൻലാലും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം മോഹൻലാൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളെ കണ്ടിരുന്നു. എന്നാൽ എഴുതി തയ്യാറാക്കി വന്ന ചില കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞു എന്നതല്ലാതെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒന്നും തന്നെ ഉത്തരം നൽകുവാൻ ലാലേട്ടൻ തയ്യാറായില്ല.
ഇന്ന് രാവിലെ ആയിരുന്നു ഈ വിഷയത്തിലെ മമ്മൂട്ടിയുടെ ആദ്യത്തെ പ്രതികരണം വന്നത്. സംഘടനയുടെ തലപ്പത്തിരിക്കുന്നവർ പ്രതികരിക്കുവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും അതിന് ശേഷം മാത്രമേ ഒരു അംഗം എന്ന നിലയിൽ താൻ പ്രതികരിക്കേണ്ടതുള്ളൂ എന്ന് കരുതിയതുകൊണ്ടാണ് ഇത്രയും നാൾ മൗനം പാലിച്ചത് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. എന്നാൽ പതിവുപോലെ എഴുതി തയ്യാറാക്കിയ ഒരു ലഘു ഉപന്യാസം ഫേസ്ബുക്കിൽ ഇടുക എന്നതല്ലാതെ ഈ വിഷയത്തിൽ കാര്യമായ ഇടപെടലുകൾ ഒന്നും മമ്മൂട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല പവർ ഗ്രൂപ്പ് എന്ന ഒരു കോൺസെപ്റ്റ് മലയാള സിനിമ ഇല്ല എന്നും അത്തരത്തിൽ ഒരു അവർ ഗ്രൂപ്പിൻറെ നിലനിൽക്കാൻ പറ്റുന്ന ഒരു ഇടം അല്ല മലയാളം സിനിമ എന്നും പറഞ്ഞ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ തള്ളാതെ തള്ളുകയായിരുന്നു മമ്മൂട്ടി.
അതേസമയം മമ്മൂട്ടിയും മോഹൻലാലും ഈ വിഷയത്തിൽ പ്രതികരണം നടത്തുവാൻ മടിച്ചു നിൽക്കുമ്പോൾ സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. തമിഴ് സിനിമയിലും ഇതുപോലെ ഹേമ കമ്മിറ്റി മാതൃകയിലുള്ള റിപ്പോർട്ട് വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
മാധ്യമപ്രവർത്തകരോട് ആണ് രജനീകാന്ത് ഇങ്ങനെ പ്രതികരിച്ചത്. തമിഴ് സിനിമ മേഖലയിലും സമാനമായ കമ്മിറ്റി റിപ്പോർട്ട് ഉണ്ടാവണം എന്ന് കഴിഞ്ഞദിവസം നടികർ സംഘത്തിൻറെ ഭാരവാഹി കൂടിയായ വിശാൽ ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല കഴിഞ്ഞദിവസം ഇത്തരം പ്രശ്നങ്ങൾ മലയാളം സിനിമയിൽ മാത്രമാണ് ഉണ്ടാകുന്നത് എന്നും തമ്മിൽ സിനിമയിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന് ജീവ പ്രതികരിച്ചിരുന്നു. ഇത് കൂടാതെ നടി രാധികാ ശരത് കുമാർ മലയാള സിനിമയെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങൾ തമിഴ്നാട്ടിലും ഇപ്പോൾ വലിയ ചർച്ചകൾക്ക് ആണ് തുടക്കമിട്ടിരിക്കുന്നത്. ദേശീയതത്തിൽ അടക്കം ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.