മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മേലിൽ ദേവിക. ഒരു കലാകാരി എന്ന നിലയിലാണ് മലയാളികൾ ഇവരെ പരിചയപ്പെട്ടത്. നല്ലൊരു നർത്തകി കൂടിയാണ് ഇവർ. എന്നാൽ ഇടക്കാലത്ത് മുകേഷിന്റെ ഭാര്യയായിട്ടും ഇവർ ഉണ്ടായിരുന്നു. വലിയൊരു വിഭാഗം ആളുകൾക്കും ഇവരെ അങ്ങനെ ഇഷ്ടമല്ലാതായി. എങ്കിലും ഇപ്പോൾ ആ ബന്ധം അവസാനിപ്പിച്ചതോടെ പ്രേക്ഷകർ ഇവരോടുള്ള ഇഷ്ടം പുനസ്ഥാപിച്ചിരിക്കുകയാണ്.
ഇപ്പോൾ ഒരു അഭിനേത്രി എന്ന നിലയിലും താരം തിളങ്ങുകയാണ്. കുറച്ചു ദിവസങ്ങൾക്കുമായിരുന്നു താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ റിലീസ് ചെയ്തത്. കഥ ഇന്നുവരെ എന്നാണ് സിനിമയുടെ പേര്. ബിജു മേനോൻ ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇപ്പോൾ ഈ സിനിമ കാണുവാൻ നടനായ മുകേഷ് എത്തിയിരിക്കുകയാണ്. ഒരു എംഎൽഎ കൂടിയാണ് ഇദ്ദേഹം. കൊല്ലത്തുനിന്നുള്ള ഇടതുപക്ഷ എംഎൽഎയാണ് ഇദ്ദേഹം. ഈ സിനിമ കണ്ടിറങ്ങിയ മുകേഷിനോട് മാധ്യമങ്ങൾ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ പ്രതികരണവും ആണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
മികച്ച സിനിമയാണ് ഇത് എന്നാണ് മുകേഷ് പറഞ്ഞിരിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ടു എന്നും മുകേഷ് പറയുന്നു. മേതിൽ ദേവിയുടെ പ്രകടനത്തെക്കുറിച്ച് ആയിരുന്നു ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്. രസകരമായ രീതിയിൽ ആയിരുന്നു മുകേഷ് ഇതിനു മറുപടി നൽകിയത്. “ഒരു പുതിയ നായികയാണ് ഈ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്” – ഇതായിരുന്നു മാധ്യമപ്രവർത്തകൻ ചോദിച്ചത്. “നായിക എൻറെ ഭാര്യയാണ്. എടാ, നായിക എൻറെ ഭാര്യയാണ്. പുതിയൊരു നായികയാണ്, വളച്ചങ്ങ്.. അതുകൊണ്ടല്ലേ ഞാൻ ആദ്യദിവസം കാണാൻ വന്നത്” – ഇതായിരുന്നു മുകേഷ് നൽകിയ മറുപടി.