ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം വലിയ രീതിയിലുള്ള പ്രതിസന്ധിയിലാണ് സിപിഎം കൊല്ലം കമ്മിറ്റി. കൊല്ലം എംഎൽഎ ആയ മുകേഷിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. രഞ്ജിത്ത് സ്ഥാനം രാജിവച്ചു. എന്നാൽ മുകേഷ് ഇപ്പോഴും ആ സ്ഥാനത്ത് തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ്. ആദ്യം തനിക്കെതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്ന രീതിയിൽ മുകേഷ് പ്രതിരോധം തീർത്തിരുന്നു. എന്നാൽ കഴിഞ്ഞദിവസം മുകേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ രംഗത്തുവന്നതായിരുന്നു.
ആരോപണങ്ങൾ ഉന്നയിച്ച നടി ഇന്ന് മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെ കേസ് നൽകും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രതിപക്ഷത്തെ പാർട്ടികൾ രാജി ആവശ്യപ്പെട്ടുകൊണ്ട് മുന്നിലുണ്ട്. എങ്കിലും വരാൻ പോകുന്ന സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും മുകേഷിനെ മാറ്റി നിർത്തുക മാത്രമാണ് തൽക്കാലം ചെയ്യുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ലൈംഗിക ആരോപണങ്ങൾ ഉയർന്നു എങ്കിലും എംഎൽഎ സ്ഥാനം തൽക്കാലം രാജിവെക്കേണ്ട എന്ന് തീരുമാനത്തിലേക്ക് ആണ് സിപിഎം എത്തിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ എംഎൽഎമാർ ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർത്തും എന്ന കാര്യം ഉറപ്പാണ്. പ്രതിപക്ഷത്തുള്ള എംഎൽഎമാർക്കെതിരെയും സമാനമായ ആരോപണങ്ങൾ വന്ന സമയത്ത് അവർ രാജി വെച്ചിട്ടില്ല എന്നാണ് സിപിഎം പറയുന്നത്. അതേസമയം കുറ്റാരോപിതനായ ഒരു വ്യക്തി സിനിമ നായ രൂപീകരണ സമിതിയിൽ ഇരിക്കുന്നത് ശരിയല്ല എന്ന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അഭിപ്രായമുള്ളതുകൊണ്ടാണ് തൽക്കാലം ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് ഈ സമിതിയിൽ നിന്നും മുകേഷിനെ മാറ്റിനിർത്തുന്നത്.
എന്തായാലും വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിട്ടുകൊണ്ടിരുന്ന സർക്കാറിന് വലിയ ഒരു ആശ്വാസമായി മാറിയതായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. അതിൽ ഇടതു താരങ്ങൾക്കെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ധാരാളം സ്ത്രീകൾക്ക് അവരുടെ അനുഭവങ്ങൾ തുറന്നു പറയാനുള്ള അവസരവും തന്റേടവും ഉണ്ടായതിനുശേഷം ആണ് സിപിഎമ്മിന്റെ വിനയ ഭക്തരായ മുകേഷിനെതിരെയും രഞ്ജിത്തിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പലരും രംഗത്തെത്തിയത്.