കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കെ വി തോമസ്. കഴിഞ്ഞദിവസമായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ അന്തരിച്ചത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നിരവധി ആളുകൾ ഇദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നുമുണ്ട്. ഇപ്പോൾ അവരോട് എല്ലാവരോടുമായി ഇദ്ദേഹം ഒരു അഭ്യർത്ഥന നടത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ ആണ് ഇദ്ദേഹം അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
ഷർളി തോമസ് എന്നായിരുന്നു ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. ഭാര്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ വരുന്നവർ റീത്തും പൂവും ഒഴിവാക്കണം എന്നാണ് ഇദ്ദേഹത്തിൻറെ അഭ്യർത്ഥന. എന്നാൽ എന്ത് കാരണത്തിനാണ് ഇദ്ദേഹം ഈ അഭ്യർത്ഥന ഇപ്പോൾ നടത്തിയിരിക്കുന്നത് എന്നാണ് വലിയൊരു വിഭാഗം ആളുകളും ചിന്തിക്കുന്നത്. യഥാർത്ഥ കാരണം അറിഞ്ഞപ്പോൾ ഇദ്ദേഹത്തിനോടുള്ള ബഹുമാനം കൂടി എന്നാണ് എല്ലാവരും പറയുന്നത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ഇത് ഇദ്ദേഹത്തിൻറെ മാത്രം തീരുമാനമല്ല. ഇദ്ദേഹത്തിൻറെ കുടുംബത്തിലുള്ളവർ കൂടിച്ചേർന്നെടുത്ത തീരുമാനമാണ് ഇത്. ഡൽഹിയിലെ കേരളത്തിൻറെ പ്രത്യേക പ്രതിനിധിയാണ് ഇദ്ദേഹം. ഇത് കൂടാതെ മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്നു ഇദ്ദേഹം.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഷർളി തോമസ് അന്തരിക്കുന്നത്. 75 വയസ്സായിരുന്നു ഇവരുടെ പ്രായം. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ഇവർ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖമായിരുന്നു ഇവർക്കുണ്ടായിരുന്നത്. മൃതദേഹം ബുധനാഴ്ച വൈകിട്ട് മൂന്നിനു സംസ്കരിച്ചു. രാവിലെ മുതൽ ഉച്ചവരെ പൊതു ദർശനത്തിന് മൃതദേഹം വെച്ചിരുന്നു.