മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമൃതാ സുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ മത്സരാർത്ഥി ആയിരുന്നു താരം. നിരവധി ആരാധകരെ ആണ് ഈ ഒരൊറ്റ പരിപാടികൊണ്ട് താരം സ്വന്തമാക്കിയത്. വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ തിരക്കുള്ള ഗായികമാരിൽ ഒരാളായി അമൃത മാറുകയായിരുന്നു.
ബാല ആയിരുന്നു ഇവരുടെ ആദ്യത്തെ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് മകളെ വീട്ടിൽ വിളിക്കുന്നത്. അതേസമയം മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ അമൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് അമൃതയും ഗോപി സുന്ദറും വിവാഹിതരാകാൻ പോവുകയാണ് എന്ന് വാർത്തകൾ പുറത്തുവന്നത്. അമൃത തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി പ്രേക്ഷകരെ അറിയിച്ചത്. ജീവിതത്തിലെ വിഷമ ഘട്ടങ്ങളിൽ എല്ലാം ഒഴിഞ്ഞു എന്നും ഈ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ് എന്നുമായിരുന്നു അമൃത ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയത്. അതേസമയം നിരവധി ആളുകൾ വിമർശനവുമായി രംഗത്തെത്തി എന്നതും മറ്റൊരു സത്യമാണ്.
അനാവശ്യമായി മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുക എന്നത് മലയാളികളുടെ ഒരു പൊതുസ്വഭാവമാണ്. ഗോപിസുന്ദർ മൂന്നാമത്തെ തവണയാണ് ഇത് ഒരു റിലേഷൻഷിപ്പ് ആവുന്നത് എന്നാണ് മലയാളികൾ പറയുന്നത്. അതുകൊണ്ട് അദ്ദേഹത്തെ വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ തട്ടി വിടുന്നുണ്ട്. അതേസമയം അമൃതയെ കുറ്റം പറഞ്ഞു കൊണ്ടും നിരവധി അമ്മാവന്മാരും അമ്മായിമാരും രംഗത്തെത്തുന്നുണ്ട്. ഇപ്പോൾ അവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത. ഗോപി സുന്ദറിന് ഒപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് ആണ് അമൃത മറുപടി നൽകിയത്. പുട്ടും മുട്ടക്കറിയും കഴിക്കുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി അഭിപ്രായം പറയുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യാൻ വരുന്നവർക്ക് ഞങ്ങൾ ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു എന്നാണ് അമൃത ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.