മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളത്തിൽ യുവതാരങ്ങൾക്ക് വലിയ രീതിയിൽ ഒരു ക്ഷാമം ഉണ്ടായിരുന്ന ഒരുകാലത്ത് തെലുങ്കിൽ നിന്നും എത്തി വലിയ രീതിയിലുള്ള ആരാധകരെ ആണ് ഇദ്ദേഹം കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. ഇന്നും ഇദ്ദേഹത്തിന്റെ സിനിമകൾക്ക് വലിയ രീതിയിലുള്ള വരവേൽപ്പ് ആണ് കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളം തനിക്ക് രണ്ടാമത്തെ വീട് പോലെയാണ് എന്ന് അല്ലു പല തവണ പറഞ്ഞിട്ടുണ്ട്.
അതേസമയം പുഷ്പ എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടതു. ഒരു പാൻ ഇന്ത്യൻ വിജയമായിരുന്നു ഇത്. ഹിന്ദിയിലും മറ്റും വലിയ രീതിയിൽ ഈ സിനിമ ശ്രദ്ധിക്കപ്പെട്ടു. ഒരുപക്ഷേ കെജിഎഫ് എന്ന സിനിമയുടെ ഒന്നാം ഭാഗം ശ്രദ്ധിക്കപ്പെട്ടതിനേക്കാൾ കൂടുതൽ പുഷ്പ എന്ന സിനിമയുടെ ഒന്നാം ഭാഗം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം മികച്ചു നിൽക്കുകയാണ് എങ്കിൽ കെജിഎഫ് സിനിമയുടെ രണ്ടാം ഭാഗം തീർത്തതിനേക്കാൾ വലിയ പടുകൂറ്റൻ കളക്ഷൻ ആയിരിക്കും പുഷ്പയുടെ രണ്ടാം ഭാഗം തീർക്കാൻ പോകുന്നത്.
ഇത് അല്ലുവിനും അണിയറ പ്രവർത്തകർക്കും ഒരുപോലെ അറിയാം. അതുകൊണ്ടുതന്നെയാണ് ഈ സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഇതിനോടകം 900 കോടി കടന്നിരിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സിനിമ എത്ര വലിയ വിജയം ആകുന്നുവോ അത്രയും ബൂസ്റ്റ് ലഭിക്കുന്നത് തനിക്ക് കൂടി ആയിരിക്കും എന്ന് അല്ലുവിന് നന്നായി അറിയാം. അതേസമയം ഇന്ന് ഇന്ത്യയിൽ ഒരു സിനിമയ്ക്ക് ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്നത് ദളപതി വിജയ് ആണ്. ഒരു സിനിമയ്ക്ക് ഏതാണ്ട് 250 കോടി രൂപയാണ് ഇദ്ദേഹം വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ഷാറൂഖ് ഖാൻ ആണ്. ഏകദേശം 200 കോടി രൂപയോളം ആണ് ഇദ്ദേഹം ഒരു സിനിമയ്ക്ക് വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഇവർ രണ്ടുപേരെയും അല്ലു അർജുൻ കടത്തി വിട്ടിരിക്കുകയാണ്. പുഷ്പ 2 എന്ന സിനിമയ്ക്ക് ഇദ്ദേഹം 300 കോടി രൂപയാണ് വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഇതുകൊണ്ട് കേരളത്തിന് എന്താണ് ഗുണം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? മുൻപും ഇദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ ഒരു വിഹിതം കേരളത്തിലേക്ക് പലതവണയായി എത്തിയിട്ടുണ്ട്. കേരളത്തിൽ പ്രളയം ഉണ്ടായ സാഹചര്യത്തിൽ ആയിരുന്നു ഇദ്ദേഹം വലിയൊരു തുക സംഭാവന നൽകിയത്. അതുപോലെ തന്നെ അടുത്തിടെ വയനാട്ടിൽ ഉരുൾപൊട്ടൽ നടന്നപ്പോഴും ഇദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ ഒരു പങ്ക് കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. താരങ്ങൾ പണം വാങ്ങുന്നുണ്ട് എങ്കിൽ അവർക്ക് ഇതുപോലെയുള്ള ചെലവുകളും ഉണ്ട് എന്ന കാര്യം പലരും മനസ്സിലാക്കുന്നില്ല.