മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ദിലീപിനെ ആയിരുന്നു ഇവർ വിവാഹം ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഇവർ വർഷങ്ങളോളം വീട്ടിൽ ഒരു പണിയും ചെയ്യാതെ ഇരിക്കുകയായിരുന്നു. ദിലീപ് ആണ് ഇവരെ ജോലിക്ക് വിടാത്തത് എന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താൻ പലതവണ മഞ്ജുവിനോട് അഭിനയിക്കുവാൻ പറഞ്ഞതാണ് എന്നും മഞ്ജുവാണ് അഭിനയിക്കാത്തത് എന്നും ദിലീപ് നാദിർഷയും ആയിട്ടുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പിന്നീട് ദിലീപും ആയിട്ടുള്ള വിവാഹമോചനം കഴിഞ്ഞതിനുശേഷം ആയിരുന്നു മഞ്ജു വാര്യർ സിനിമ മേഖലയിലേക്ക് ശക്തമായി തിരിച്ചു വരവ് നടത്തിയത്. ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. തമിഴ് സിനിമയിലും ഇവർ ശക്തമായ സാന്നിധ്യമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ്. എന്നാൽ ഇവർക്ക് തമിഴിൽ നിന്നും ലഭിച്ചത് എത്രയാണ് എന്നറിയുമോ? ഏറ്റവും പുതിയ സിനിമയായ വേട്ടയെൻ എന്ന സിനിമയിലെ അണിയറ പ്രവർത്തകർക്ക് നൽകി പ്രതിഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അമിതാബ് ബച്ചൻ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് നായകൻ രജനീകാന്ത് തന്നെയാണ്. 100 മുതൽ 125 കോടി രൂപ വരെയാണ് ഇദ്ദേഹം വാങ്ങുന്നത് എന്നാണ് ലഭിക്കുന്നത്. അതേസമയം അമിതാഭ് ബച്ചൻ വാങ്ങുന്നത് ഏഴു കോടി രൂപയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു മുഴുനീള കഥാപാത്രത്തെയാണ് ഈ സിനിമയിൽ അമിതാബ് ഭക്തൻ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം ഫഹദ് ഫാസിൽ ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇദ്ദേഹത്തിന് ലഭിക്കുന്നത് രണ്ടുകോടി മുതൽ നാലു കോടി രൂപ വരെയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അടുത്തിടെ ഇദ്ദേഹം ധാരാളം സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിരുന്നു എന്നുമാത്രമല്ല ഇദ്ദേഹത്തിന്റെ ആവേശം എന്ന സിനിമ കേരളത്തിന് പുറത്തും വലിയ രീതിയിൽ ആവേശം സൃഷ്ടിച്ചിരുന്നു.
അതേ സമയം ഈ സിനിമയിൽ മഞ്ജുവാർക്ക് ലഭിച്ചിരിക്കുന്നത് 85 ലക്ഷം രൂപയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഒരു കോടി രൂപ പോലും ഇവർക്ക് തികച്ച നൽകാത്തത് എന്തുകൊണ്ടാണ് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒക്ടോബർ പത്താം തീയതിയാണ് സിനിമ റിലീസ് ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻ ആണ് സിനിമ നിർമ്മിക്കുന്നത്. ലൈക്കാ പ്രൊഡക്ഷൻസ് ബാനറിൽ ഒരുങ്ങുന്ന സിനിമ ആയതുകൊണ്ട് തന്നെ ഒരു 800 കോടി എങ്കിലും സിനിമയുടെ കളക്ഷൻ പോകും എന്ന കാര്യം ഉറപ്പാണ്.