ഗോവയിൽ റൂമെടുത്തു തരാം, നടിയുമായി പ്രണയമാണെന്ന് വാർത്ത ഉണ്ടാക്കണം – പൾസർ സുനി മോഡൽ സംഭവം ബോളിവുഡിൽ വർഷങ്ങൾക്ക് മുൻപ് നടന്നത് വെളിപ്പെടുത്തി സംവിധായകൻ

രാജ്യത്തെ ഏറ്റവും മികച്ച ഫിലിം ഇൻഡസ്ട്രികളിൽ ഒന്ന് ആയിരുന്നു ബോളിവുഡ്. എന്നാൽ ഇന്ന് ഒരു മാഫിയാ സംഘടനയെ പോലെ ആണ് ഇവർ പ്രവർത്തിക്കുന്നത്. പുറത്തുനിന്നും ഉള്ളവരെ ഒന്നും ഇങ്ങോട്ടേക്ക് അടുപ്പിക്കില്ല. നെപ്പോട്ടിസം മാത്രമാണ് ഇവിടെ വാഴുന്നത്. പലപ്പോഴും ബോളിവുഡിൽ നിന്നും നേരിട്ടുള്ള മോശം അനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പലരും ആത്മഹത്യ പോലും ചെയ്ത് സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോൾ ബോളിവുഡിലെ ഉള്ളുകള്ളികൾ വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ഹിമാൻഷു മാലിക്.

തും ബിൻ എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡിലെ എക്കാലത്തെയും വലിയ സിനിമകളിൽ ഒന്നായിരുന്നു ഇത്. അങ്ങനെ ഇദ്ദേഹം ബോളിവുഡിലെ പ്രശസ്ത സംവിധായകരിൽ ഒരാളായി മാറി. ആ സമയത്ത് ഇദ്ദേഹത്തിന് ഒരു പ്രശസ്ത മാധ്യമ സ്ഥാപനത്തിൽ നിന്നും കോൾ വന്നു. അവർ ഒരു ഓഫർ ആയിരുന്നു സംവിധായകൻ മുന്നിൽ വെച്ചത്. ഞെട്ടിപ്പിക്കുന്ന ആ ഓഫർ എന്തായിരുന്നു എന്ന് അറിയുമോ?

“ആദ്യ സിനിമയുടെ ശേഷം തന്നെ എനിക്ക് ബോളിവുഡിനെ കുറിച്ച് ഒരു ധാരണ ലഭിച്ചു. അത് എന്നെ വല്ലാതെ അസ്വസ്ഥമാക്കി. അന്നത്തെ കാലത്തെ വലിയ ഒരു മാസിക ആയിരുന്നു അത്. അവിടെ നിന്നും എനിക്ക് ഒരു ഫോൺ വന്നു. അവർ എന്നോട് ആവശ്യപ്പെട്ടത് ഒരു പ്രണയബന്ധം ഉണ്ടാക്കാനാണ്. നിങ്ങൾക്ക് വളർന്നു വരുന്ന ഏതെങ്കിലും നടിയുമായി പ്രണയം ഉണ്ടെങ്കിൽ അത് നല്ല വാർത്താപ്രാധാന്യമുള്ള ഒരു കഥ ആയിരിക്കും എന്നാണ് അവർ പറഞ്ഞത്” – ഹിമാൻഷു പറയുന്നു.

“ബോളിവുഡിൽ ഇങ്ങനെയൊക്കെ സംഭവങ്ങൾ നടക്കുന്നുണ്ട് എന്നത് എനിക്ക് വലിയ ഒരു ഞെട്ടലായിരുന്നു. പബ്ലിസിറ്റി ഇല്ലാതെ ആരും താരം ആവില്ല എന്നായിരുന്നു അവർ എന്നോട് പറഞ്ഞത്. ഒന്നോ രണ്ടോ നടിമാരോട് ഈ വിഷയം സംസാരിക്കാം എന്നായിരുന്നു അവർ പറഞ്ഞത്. ഇതുവഴി അവർക്കും പ്രശസ്തി ലഭിക്കും എന്നായിരുന്നു അവർ. വേണമെങ്കിൽ ഗോവയിൽ റൂം എടുത്തു തരാം എന്നും അവർ പറഞ്ഞു. നിങ്ങൾ രണ്ടുപേരും ഒരുമിച്ചു അവിടെ ഉണ്ടായിരുന്നു എന്ന് വാർത്തകൾ ഇറക്കാം എന്നും അവർ ഓഫർ നൽകി” – ഇതായിരുന്നു സംവിധായകൻ നടത്തിയ വെളിപ്പെടുത്തൽ.