കഴിഞ്ഞ ഒരാഴ്ചയായി അംബാനി കുടുംബത്തിലെ വിവാഹമാണ് ഏറ്റവും വലിയ ചർച്ചാവിഷയം. ലോകത്തെമ്പാടും നിന്നും ധാരാളം വിവാഹത്തിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹമായിരുന്നു സനാതനി ആചാരമായ ശുഭ് ആശിർവാദ് എന്ന ചടങ്ങ് നടത്തിയത്. എന്താണ് ഈ ചടങ്ങ് എന്നറിയുമോ? അതിനെക്കുറിച്ച് കൂടുതൽ താഴെ വായിക്കാം:
ജൂലൈ 12ആം തീയതി ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. ശുഭ് ആശിർവാദ് എന്ന ചടങ്ങിൽ പങ്കെടുക്കുവാൻ ആയിരുന്നു മോദി എത്തിയത്. ഇതൊരു സനാതനി ആചാരമാണ്. മോദി എത്തുകയും നവദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്തു. ജൂലൈ പതിമൂന്നാം തീയതി ആയിരുന്നു ഈ ചടങ്ങ് നടന്നത്. വിശിഷ്ടാതിഥികളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു ഈ ചടങ്ങിൽ പങ്കെടുത്തത്.
അതേസമയം നോർത്ത് ഇന്ത്യൻ ഹിന്ദു വിവാഹങ്ങളിൽ പൊതുവേ കണ്ടുവരുന്ന ഒരു ചടങ്ങാണ് ആശിർവാദ് ചടങ്ങ്. നവദമ്പതികളെ മുതിർന്നവർ അനുഗ്രഹിക്കുന്ന ചടങ്ങാണ് ഇത്. അതേസമയം രാജ്യത്തിൻറെ കൾച്ചറും ട്രഡീഷനും ഉയർത്തിപ്പിടിക്കുന്ന ഒരു ചടങ്ങായി മാറി ഇത്. മോദി ആയിരുന്നു ഈ ചടങ്ങിന് നേതൃത്വം നൽകിയത്.
നവദപരികളെ അനുഗ്രഹിക്കുക മാത്രമല്ല അവർക്ക് ഒരു സമ്മാനവും മോദി നൽകി. ഒരു വെള്ളി തളിക ആയിരുന്നു നരേന്ദ്രമോദി നൽകിയത്. പൊതുവേ നോർത്ത് ഇന്ത്യൻ വിവാഹങ്ങളിൽ കൊടുക്കുന്ന ഒരു സമ്മാനമാണ് ഇത്. വളരെ കുലീനൻ ആയിട്ടാണ് ആനന്ദ് അംബാനി നരേന്ദ്രമോദിയോട് പെരുമാറിയത്. ഇത് വലിയ രീതിയിൽ അഭിനന്ദനങ്ങൾ നേടിക്കൊടുക്കുകയാണ് ഇദ്ദേഹത്തിന് ഇപ്പോൾ. അതേസമയം ഒരു ശതകോടീശ്വരന്റെ വിവാഹത്തിൽ പങ്കെടുത്ത മോദിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് നിരവധി പ്രമുഖർ ആണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. അംബാനിയുടെ വിവാഹം പാവങ്ങളോടുള്ള വെല്ലുവിളിയാണ് എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. എന്നാൽ ബിനോയ് വിശ്വത്തിന്റെ വിമർശനത്തോട് മുകേഷ് അംബാനി ഇതുവരെ പ്രതികരിച്ചിട്ടില്ല.