മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ വിക്രാന്ത് മാസി. ഹിന്ദി സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 12ത് വെയിൽ എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. വിധു വിനോദ് ചോപ്ര ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തീയറ്ററുകളിൽ പരാജയപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ഇത്. എങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ എത്തിയപ്പോൾ ഗംഭീര വരവേൽപ്പ് ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അടുത്തിടെ ഹിന്ദിയിൽ റിലീസ് ആയതിൽ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഇത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്.
ഇപ്പോൾ ഇദ്ദേഹം കനത്ത വിമർശനത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഇദ്ദേഹം ശ്രീ ശ്രീ രവിശങ്കരുമായി കൂടിക്കാഴ്ച നടത്തിയത്. ഇദ്ദേഹത്തിൻറെ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രവിശങ്കരുടെ ജീവിതം ആസ്പദമാക്കി എത്തുന്ന ത്രില്ലർ സിനിമയിൽ വിക്രാന്ത് മാസി ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഹൃദയത്തിന് മാത്രമേ സംസാരിക്കുവാനോ കേൾക്കുവാനോ കഴിയൂ എന്ന് കുറിപ്പോ ആണ് നിർമ്മാതാവ് മഹാവീർ ജയിന് ഈ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. രവിശങ്കർ ഗുരുജി സമാധാനത്തിന്റെ സ്ഥാപകനായിട്ടാണ് അറിയപ്പെടുന്നത് എന്നും കൊളംബിയയുടെ 52 വർഷത്തെ അഭ്യന്തരയുദ്ധത്തിന് അദ്ദേഹം മധ്യസ്ഥത വഹിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട് എന്നും ഇത് കേന്ദ്രീകരിച്ച് ആയിരിക്കും സിനിമ മുന്നോട്ട് പോകുന്നത് എന്നുമാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ.
സിനിമയിൽ ഇംഗ്ലീഷ് സിനിമ താരങ്ങളും ഉണ്ടാകും എന്നും ഇംഗ്ലീഷിലും സ്പാനിലും ഈ സിനിമ നിർമ്മിക്കും എന്നും വിവിധ അന്താരാഷ്ട്ര ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡംപ് ചെയ്യും എന്നുമാണ് അറിയാൻ സാധിക്കുന്നത്. ലോസ് ഏഞ്ചൽസ്, യുഎസ്, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രശസ്തരും അക്കാദമി അവാർഡ് ജേതാക്കളും ആയിട്ടുള്ള ആളുകളാണ് സപ്പോർട്ടിംഗ് കാസ്റ്റ് ആയിട്ടും ക്രൂ മെമ്പേഴ്സ് ആയിട്ടും സിനിമയിൽ എത്തുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം ഈ സിനിമ ഞങ്ങൾ കാണില്ല എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. മലയാളികൾ എല്ലാകാലത്തും മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള വ്യക്തി ആണ് എന്നും വർഗീയ വിഷം തുപ്പുന്ന സിനിമകൾക്ക് കേരളത്തിന്റെ മതേതര മണ്ണിൽ സ്ഥാനമില്ല എന്നുമാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.