മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുടെ താരം ആരാണ് എന്ന് ചോദിച്ചാൽ മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ എന്നായിരിക്കും മിക്ക ആളുകളുടെയും ഉത്തരം എങ്കിലും ഇത് പറയുന്നവർക്ക് തന്നെ അറിയാം അതല്ല സത്യമെന്നും ദളപതി വിജയ്ക്ക് ആണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് എന്നത്. എന്നാൽ അത് സമ്മതിക്കുവാൻ അവർക്ക് വലിയ മടിയാണ്. ദളപതി വിജയ് തീർത്ത ലിയോ എന്ന സിനിമയുടെ ഫസ്റ്റ് ഡേ റെക്കോർഡ് അടുത്തകാലത്തൊന്നും മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് വന്നാൽ പോലും തകർക്കാൻ പറ്റില്ല.
അതേസമയം ഇദ്ദേഹത്തിൻറെ ഒരു പുതിയ പോസ്റ്റ് ആണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു ഇദ്ദേഹം ഓണത്തിന് ആശംസകൾ നേർന്നുകൊണ്ട് ഒരു പോസ്റ്റിട്ടത്. സമൂഹമാധ്യമമായ എക്സിൽ ആയിരുന്നു ഇദ്ദേഹം പോസ്റ്റിട്ടത്. എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നായിരുന്നു ഇദ്ദേഹം പോസ്റ്റിൽ എഴുതിയത്.
എന്നാൽ ഇതൊരു പിന്നാലെ വലിയ രീതിയിലുള്ള പൊങ്കാല ആണ് താരം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള ട്രോളുകളും അധിക്ഷേപങ്ങളും വിമർശനങ്ങളും ആണ് വന്നുകൊണ്ടിരിക്കുന്നത്. അധികവും തമിഴ് ആരാധകരുടെയും പ്രേക്ഷകരുടെയും ഭാഗത്തുനിന്നും ആണ് എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. ഇതിനുപിന്നിലെ കാരണമാണ് ഇപ്പോൾ പ്രേക്ഷകർ അന്വേഷിക്കുന്നത്.
തമിഴിലെ പ്രധാനപ്പെട്ട ആഘോഷങ്ങൾ ആണ് വിനായക ചതുർത്തി, തമിഴ് പുത്താണ്ട് എന്നിവ. എന്നാൽ ഇതിൽ ഒന്നും തന്നെ വിജയ് ആശംസകൾ നേർന്നിട്ടില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പാർട്ടിയുടെ പേര് തമിഴ് എന്ന് വെച്ചിട്ട് തമിഴന്മാരുടെ ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ല എന്നാണ് വലിയൊരു വിഭാഗം ആളുകളും വിമർശിക്കുന്നത് എങ്കിലും ഇതിൽ മിക്കവരും സംഘപരിവാർ അനുകൂലികൾ ആണ് അല്ലെങ്കിൽ ഡിഎംകെ അനുകൂലികൾ ആണ് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. രാഷ്ട്രീയ വിരോധം വെച്ചുകൊണ്ട് മാത്രമാണ് ഇവർ ഇത്തരത്തിൽ പറയുന്നത് എന്നുമാണ് പ്രേക്ഷകർ പറയുന്നത്.