മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിത്താര. യഥാർത്ഥത്തിൽ മലയാളി അല്ല എങ്കിലും ഒരുകാലത്ത് മലയാള ശാലീന സൗന്ദര്യത്തിന്റെ അടയാളം ആയിരുന്നു ഇവർ. ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന കഥാപാത്രങ്ങൾ ആയിരുന്നു ഇവർ ചെയ്തതിൽ അധികവും. ചാണക്നും നാടുവാഴികളും മഴവിൽക്കാവടിയും വചനവും ഒന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ സിനിമകളിൽ എല്ലാം തന്നെ ഇവർ ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പിന്നീട് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും എല്ലാം ഇവരെ തേടി ഒരുപാട് അവസരങ്ങൾ എത്തുകയായിരുന്നു.
മലയാളത്തിൽ മോഹൻലാലിനോടൊപ്പവും തമിഴിൽ രജനീകാന്തിന്റെ ഒപ്പവും എല്ലാം ഇവർ അഭിനയിച്ചിട്ടുണ്ട്. അതിനിടയിൽ ആയിരുന്നു ഇവർ സിനിമ മേഖലയിൽ നിന്നും ഒരു ഇടവേള എടുത്തത്. പിന്നീട് ഇവർ ഇപ്പോൾ തിരിച്ചു വന്നതിനുശേഷം തെലുങ്ക് സിനിമകളിൽ കൂടുതലായി അഭിനയിക്കുന്നുണ്ട്. അതേസമയം ഇവർക്ക് യഥാർത്ഥത്തിൽ നല്ല പ്രായം ഉണ്ട്. എന്നിട്ടും ഇവർ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ ഇവർ.
51 വയസ്സ് ആണ് ഇവരുടെ യഥാർത്ഥ പ്രായം. എന്നിട്ടും എന്തുകൊണ്ടാണ് ഇവർ വിവാഹം ചെയ്യാത്തത് എന്നതിന്റെ കാരണമാണ് ഇവർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു തെലുങ്ക് മാധ്യമത്തിന് ആണ് ഇവർ ഈ കാര്യം വെളിപ്പെടുത്തികൊടുത്തത്. ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയാകുന്നതിനോട് തനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. അതുകൊണ്ട് ആ പ്രായത്തിൽ വിവാഹം വേണ്ട എന്ന് ഉറച്ചു തീരുമാനിക്കുകയായിരുന്നു.
തന്റെ പിതാവുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നും അച്ഛൻറെ മരണത്തിനുശേഷം വിവാഹത്തിന് ഒന്നും ഒരു താൽപര്യവും ഉണ്ടായിരുന്നില്ല എന്നുമാണ് താരം പറയുന്നത്. പിന്നീട് പതിയെ പതിയെ ഒറ്റയ്ക്കുള്ള ജീവിതവുമായി പൊരുത്തപ്പെട്ടു എന്നും ആ കാരണം കൊണ്ടാണ് വിവാഹം നടക്കാതെ പോയത് എന്നുമാണ് നടി പറയുന്നത്. എന്നാൽ തനിക്ക് നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു എന്നും താരം തുറന്നു പറയുന്നു. എന്നാൽ ആരാണ് ആ വ്യക്തി എന്ന് മാത്രം താരം തുറന്നു പറയാൻ തയ്യാറായില്ല.