ബോളിവുഡിലെ മുന്നിലെ താരങ്ങളിൽ ഒരാളാണ് സുഹൈൽ ഖാൻ. സൽമാൻ ഖാന്റെ സഹോദരനാണ് ഇദ്ദേഹം. നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. 1998 വർഷത്തിൽ ആയിരുന്നു ഇദ്ദേഹം ആദ്യമായി വിവാഹിതനാകുന്നത്. സീമ സജ്ദേഹ് എന്നായിരുന്നു ഭാര്യയുടെ പേര്. രണ്ടു മക്കൾ ആണ് ഇവർക്ക് ഈ ബന്ധത്തിൽ ഉള്ളത്. ഏറെ നാളത്തെ ദാമ്പത്യത്തിന് ശേഷം 2022 വർഷത്തിലായിരുന്നു ഇരുവരും വേർപിരിഞ്ഞത്.
ഇപ്പോൾ ഒരു വർഷത്തിനുശേഷം വിവാഹബന്ധം വേർപിക്കാൻ ഉണ്ടായ കാരണം തുറന്നു പറയുകയാണ് സീമ. മൂന്നുമാസത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഇരുവരും ഒളിച്ചോടി വിവാഹം ചെയ്തത്. വിവാഹം ചെയ്യുന്ന സമയത്ത് സീമയ്ക്ക് വെറും 22 വയസ്സ് മാത്രമായിരുന്നു പ്രായം. ഔദ്യോഗികമായി വിവാഹമോചനം നടക്കുന്നത് ഇപ്പോഴും മാത്രമാണ് എങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി ഇരുവരും വേർപിരിഞ്ഞായിരുന്നു താമസിക്കുന്നത്. ഒരുമിച്ചു താമസിക്കാൻ പോലും ഇല്ലായിരുന്നു. പക്ഷേ പലരും കരുതിയത് ഇരുവരും ഒരുമിച്ചാണ് താമസം എന്നാണ്. രണ്ടുപേർക്കും ഈ കാര്യത്തിൽ ഒക്കെ ആയിരുന്നു. താൻ ഒരിക്കലും ഭർത്താവിനെ കുറ്റം പറയുകയില്ല എന്നാണ് സീമ പറയുന്നത്.
തന്റെ മകന് വേണ്ടിയാണ് ഭർത്താവുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുവാൻ തീരുമാനിച്ചത് എന്നാണ് സീമ പറയുന്നത്. ദാമ്പത്യത്തിന് മുകളിലായി തന്റെ മകനെ താൻ തിരഞ്ഞെടുക്കുകയായിരുന്നു എന്നും താൻ ഭയപ്പെട്ടിരുന്ന സാഹചര്യത്തിലേക്ക് അവൻ പോയി എന്നും അതൊരു ദിവസം മനസ്സിലാക്കിയപ്പോൾ ഒന്നുകിൽ മകൻ അല്ലെങ്കിൽ ദാമ്പത്യം ഇതിലൊന്നു മാത്രമേ മുന്നോട്ടു കൊണ്ടു പോകാൻ പറ്റൂ എന്ന് മനസ്സിലാക്കിയപ്പോൾ ആണ് താൻ മകനെ തിരഞ്ഞെടുത്തത് എന്നാണ് നടി പറയുന്നത്.
അതേസമയം മറ്റുള്ളവർ കരുതുന്നതുപോലെ മറ്റൊരു സ്ത്രീ കാരണമല്ല ഞങ്ങളുടെ ബന്ധം തകർന്നത് എന്നാണ് സീമ പറയുന്നത്. അതേസമയം വിവാഹമോചനത്തിൽ സുഹൈൽ ഖാൻ പ്രതികരിച്ചത് ഇങ്ങനെയാണ് – എല്ലാ കാര്യങ്ങൾക്കും ഒരു കാലാവധി ഉണ്ടാകും. ആളുകളെ കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ നമ്മുടെ മനസ്സിലേക്ക് വരും. നമ്മൾ മരുന്നു വാങ്ങിയാലും ചോക്ലേറ്റ് വാങ്ങിയാലും ഭക്ഷണം വാങ്ങിയാലും അതിനെല്ലാം ഒരു കാലാവധി ഉണ്ടാകും. അതുപോലെ തന്നെയാണ് ബന്ധങ്ങൾ, അതിലും കാലാവധി ഉണ്ടാവും. ബന്ധത്തിൽ സന്തോഷം നഷ്ടമാകുന്നു എന്ന് തോന്നിയാൽ പരസ്പര ധാരണയുടെ പിരിയുന്നത് ആണ് നല്ലത്. കമ്മ്യൂണിക്കേഷൻ ആണ് ഏറ്റവും പ്രധാനപ്പെട്ടത്, ശരിയായ സത്യസന്ധമായ വാക്കുകൾ ഉപയോഗിക്കുക.