മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ട്രെയിനിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. ഇപ്പോൾ ഇവർ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഈ ലോകം നേരിടുന്ന ഏറ്റവും വലിയ വിഷയം പലസ്തീൻ വിഷയമാണ്. പലസ്തീൻ ഉള്ളടക്കം ഉള്ള സിനിമകൾ ഇവർ കൂട്ടത്തോടെ ഒഴിവാക്കിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പലസ്തീൻ ഉള്ളടക്കം വിഷയം ആവുന്ന 32 ഫീച്ചർ സിനിമകളാണ് ഇവർ നീക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
പലസ്തീനിയൻ സ്റ്റോറിസ് എന്ന വിഭാഗത്തിൽപ്പെട്ട 19 സിനിമകളും ഇവർ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം കൂട്ടത്തോടെ പലസ്തീനിയൻ സിനിമകൾ നീക്കം ചെയ്തതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇവർ നേരിട്ട് കൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇവരുടെ ഇസ്രായേൽ ചായ്വ് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം എന്തുകൊണ്ടാണ് പല ടീം സിനിമകൾ നീക്കം ചെയ്തത് എന്നത് വിശദമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രീഡം ഫോർവേഡ് എന്ന സംഘടന കത്തയച്ചിട്ടുണ്ട്. പലസ്തീൻ സാമൂഹിക നീതി സംഘടനയായ കോഡ് പിങ്കും ഈ വിഷയത്തിൽ വിശദീകരണം തേടി പ്ലാറ്റ്ഫോമിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങൾ ശക്തമായതോടെ ഈ വിഷയങ്ങളിൽ ഒരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
ഈ സിനിമകളുടെ എല്ലാം ലൈസൻസ് സംസാരിച്ചതു കൊണ്ടാണ് ആ സിനിമകൾ നീക്കം ചെയ്തത് എന്നാണ് ഇവർ നൽകുന്ന വിശദീകരണം. മൂന്നുവർഷത്തേക്കുള്ള ലൈസൻസ് കരാറിന്റെ ഭാഗമായിട്ടായിരുന്നു ഈ സിനിമകൾ എല്ലാം ഇവർ സ്വീകരിച്ചത് എന്നാണ് ഇവർ പറയുന്നത്. 2021 ഒക്ടോബർ മാസത്തിൽ ആയിരുന്നു പലസ്തീൻ സ്റ്റോറീസ് എന്ന പ്ലേ ലിസ്റ്റിൽ സിനിമകൾ ആരംഭിച്ചത്. ലൈസൻസിന്റെ കാലാവധി കഴിഞ്ഞതോടെ ആയിരുന്നു ഈ സിനിമകളുടെ എല്ലാം സ്ട്രീമിംഗ് അവസാനിച്ചത് എന്നാണ് ഇവർ പറയുന്നത്. ഹോളിവുഡ് റിപ്പോർട്ടർ അടക്കമുള്ള മാധ്യമങ്ങളാണ് ഇപ്പോൾ ഈ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഇവരുടെ ഭാഗം ന്യായീകരിക്കുന്നത്. അതേസമയം ഉടൻതന്നെ ഈ വിഷയം പുന പരിശോധിക്കുവാൻ ഫ്രീഡം ഫോർവേർഡ് നേതൃത്വത്തിലുള്ള മനുഷ്യാവകാശ ഗ്രൂപ്പുകൾ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.