മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. ഒരു നടി എന്ന നിലയിലും അവതാരിക എന്ന നിലയിലും കഴിവ് തെളിയിച്ച താരങ്ങളിൽ ഒരാളാണ് മലയാളികളുടെ സ്വന്തം മീനൂട്ടി. സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. അടുത്തിടെ താരം ഒരുമാസത്തേക്ക് അഭിമുഖം നൽകിയിരുന്നു. ഇതിൽ താരം പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.
നായികയായി അഭിനയിക്കുവാൻ ഒരുപാട് ക്ഷണം തനിക്ക് ലഭിച്ചിരുന്നു എന്നും എന്നാൽ താൻ അതെല്ലാം നിരസിക്കുകയായിരുന്നു എന്നുമാണ് താരം പറയുന്നത്. ആദ്യം കേൾക്കുമ്പോൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വേണ്ടിയാണ് താരം ഇങ്ങനെ ചെയ്തത് എന്ന് തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ അതെല്ലാം സംഗതി. മണർകാട് സെൻറ് മേരീസ് കോളേജിൽ ആണ് ഇവർ പഠിക്കുന്നത്. ബി എ ഇംഗ്ലീഷ് വിദ്യാർഥിനി ആണ് ഇവർ. മീനാക്ഷിയുടെ അച്ഛൻ അനൂപും ഇതേ കോളേജിൽ തന്നെയാണ് പഠിച്ചത്. അച്ഛൻ ഒപ്പം കോളേജിൽ അഡ്മിഷൻ എടുക്കുവാൻ പോയ ഇവരുടെ ഫോട്ടോയും വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.
ബാലതാരം എന്ന നിലയിലാണ് മീനാക്ഷി ഇപ്പോഴും അറിയപ്പെടുന്നത്. ഇതിന് കാരണം ഒപ്പം എന്ന സിനിമയിലും അമർ അക്ബർ അന്തോണി എന്ന സിനിമയിലും ഇവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടി എന്നതുകൊണ്ടാണ്. മാത്രവുമല്ല ഇവർ ഇതുവരെ ഒരു മുതിർന്ന കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും ഒരു ചെറിയ കുട്ടി എന്ന ഇമേജ് പ്രേക്ഷകർ ഇവർക്ക് നൽകാറുണ്ട്.
ഈയൊരു കാരണം കൊണ്ട് തന്നെയാണ് താരം നായികയായി അഭിനയിക്കുവാൻ വന്ന ഓഫറുകൾ എല്ലാം നിരസിച്ചത്. കുറച്ചുകാലം കൂടി ബാലതാരമായി ഇരിക്കാൻ ആണ് തനിക്ക് ആഗ്രഹം എന്നാണ് മീനാക്ഷി പറയുന്നത്. ബാലതാരമായി തന്നെ കുറച്ചു കാലം കൂടി അഭിനയിക്കാൻ ആണ് എന്നാണ് താരം പറയുന്നത്. തമിഴിൽ സിനിമ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് എങ്കിലും ചില ഓഫറുകൾ വന്നു എങ്കിലും ചെയ്തില്ല എന്നും അതെല്ലാം നായികാവേഷങ്ങൾ ആയിരുന്നു എന്നും നായികയായി അഭിനയിച്ചാൽ പിന്നെ കുട്ടിയായിരിക്കാൻ പറ്റില്ലല്ലോ എന്നും അതുകൊണ്ട് അതെല്ലാം ഉപേക്ഷിച്ചു എന്നും കുറച്ചു കാലം കൂടി ഇങ്ങനെ കുഞ്ഞായിട്ട് ഇരിക്കണം എന്നുമാണ് താരം പറഞ്ഞത്. ഹീറോയിൻ ആവണം എന്ന് ഒരു നിർബന്ധവും ഇല്ല എന്നും താരും കൂട്ടിച്ചേർക്കുന്നു എക്സ്പിരിമെന്റൽ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ തനിക്ക് ആഗ്രഹമുണ്ട് എന്നും താരം പറഞ്ഞു. അതേസമയം പ്രിയൻ അങ്കിൾ തന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട് മീനാക്ഷി ആദ്യമായി ഒരു സിനിമയിൽ നായികയായിട്ട് അഭിനയിക്കുന്നുണ്ടെങ്കിൽ അത് തന്റെ സിനിമയിൽ ആയിരിക്കുമെന്ന്. പ്രിയദർശൻ ഒരുപക്ഷേ ഇത് തമാശയായി പറഞ്ഞതായിരിക്കണം. മീനാക്ഷിയും ഇത് ഒരു തമാശയായി തന്നെയാണ് പറഞ്ഞിരിക്കുന്നത് എന്നാണ് പ്രേക്ഷകർ കരുതുന്നത്.