മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഒരുകാലത്ത് മലയാള സിനിമയിൽ നിന്നും തിളങ്ങി നിന്നിരുന്ന ഇവർ ദിലീപിനൊപ്പം ഉണ്ടായ വിവാഹത്തിന് ശേഷമാണ് സിനിമയിൽ ഒന്നും അവധിയെടുത്തത്. പിന്നീട് നീണ്ട 14 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇവർ സിനിമ മേഖലയിലേക്ക് തിരിച്ചുവന്നത്. ഇന്ന് മലയാളത്തിനു പുറമേ തമിഴിലും അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ.

ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ സിനിമയാണ് ജയ് ഭീം എന്ന സിനിമയുടെ സംവിധായകനായ ജ്ഞാനവെൽ സംവിധാനം ചെയ്യുന്ന വേട്ടയന് എന്ന സിനിമ. രജനീകാന്ത് ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മഞ്ജു വാര്യരും ഉണ്ട്. ഇപ്പോൾ ഈ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.
രജനീകാന്തിന്റെ ഭാര്യയുടെ വേഷത്തിലാണ് താൻ അഭിനയിക്കുന്നത് എന്നാണ് മഞ്ജു പറയുന്നത്. അമിതാബ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം വളരെ ശക്തമായ വേഷത്തെ ആണ് മഞ്ജു വാര്യരും അവതരിപ്പിക്കുന്നത്. ഇതിൻറെ ആവേശത്തിലാണ് മഞ്ജുവാര്യർ.
അതേസമയം ജയ് ഭീം പോലെ ഒരു സിനിമ സംവിധാനം ചെയ്ത ജ്ഞാനവെൽ എന്ന സംവിധായകനൊപ്പം പ്രവർത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ ആവേശം എന്നും മഞ്ജുവാര്യർ പറയുന്നു. തമിഴിൽ വീണ്ടും വെട്രിമാരൻ എന്ന സംവിധായകനൊപ്പം സിനിമ ചെയ്യാൻ സാധിച്ചു എന്നും വിജയി സേതുപതി നായകനാകുന്ന വിടുതലയി 2 എന്ന സിനിമയിലാണ് അഭിനയിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. ഒക്ടോബർ പത്താം തീയതി ആയിരിക്കും വേട്ടയന് റിലീസ് ചെയ്യുന്നത്. ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ് ഈ സിനിമ വിതരണത്തിന് എത്തിക്കുന്നത്.