ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പേരുകളിൽ ഒന്നാണ് ലോഗേഷ് കനകരാജ്. ലിയോ എന്ന ഇദ്ദേഹത്തിൻറെ സിനിമ ഏകദേശം 600 കോടി രൂപയോളം ആണ് കളക്ഷനായി നേടിയത്. ഇദ്ദേഹത്തിൻറെ അടുത്ത സിനിമയാണ് കൂലി. രജനികാന്ത് ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ എല്ലാവരും തന്നെ. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിൽ ആരംഭിച്ചിരിക്കുകയാണ്.
അതേസമയം സിനിമയിൽ ആരൊക്കെയായിരിക്കും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവന്നിട്ടില്ല. സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സത്യരാജ് എത്തിയേക്കും എന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ ഫഹദ് ഫാസിൽ വേണ്ടെന്നുവച്ചു എന്നാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങൾ പറയുന്ന റിപ്പോർട്ടുകൾ. ഡേറ്റ് പ്രശ്നം കാരണമാണ് ഫഹദ് ഫാസിൽ ഈ റോൾ നിരസിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ലോകേഷ് സംവിധാനം ചെയ്ത വിക്രം എന്ന സിനിമയിൽ ഫഹദ് ഫാസിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇത് എൽ സി യു എന്ന സിനിമ യൂണിവേഴ്സിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഫഹദ് ഫാസിൽ ഈ സിനിമയിൽ ഉണ്ട് എങ്കിൽ അത് ആ യൂണിവേഴ്സിൽ ഉള്ള സിനിമ ആയിരിക്കും എന്ന് ആളുകൾ തെറ്റിദ്ധരിക്കാൻ സാധ്യതയുമുണ്ട്. എന്നാൽ ഇത് ആ യൂണിവേഴ്സിലെ സിനിമ അല്ല എന്ന് ലോകേഷ് ആദ്യം തന്നെ പറഞ്ഞിരുന്നു.
എന്തായാലും ഫഹദ് ഫാസിൽ നഷ്ടപ്പെടുത്തിയത് ഒരു സുവർണാവസരം ആണ് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. അതേസമയം സത്യരാജ് ഈ സിനിമയിലെ കഥാപാത്രത്തെ സ്വീകരിക്കുകയാണ് എങ്കിൽ 38 വർഷങ്ങൾക്ക് ശേഷം ആയിരിക്കും സത്യരാജ് രജനീകാന്ത് ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ടായിരിക്കും ഈ സിനിമയ്ക്ക്. 1986 വർഷത്തിൽ പുറത്തിറങ്ങിയ മിസ്റ്റർ ഭരത് എന്ന സിനിമയിൽ ആയിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.