ഒരുകാലത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന സിനിമകൾ കേരളത്തിൽ വലിയ രീതിയിലുള്ള ആരവം തന്നെ തീർത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസും ധ്രുവവും ന്യൂഡൽഹിയും കിങ്ങും എല്ലാം വലിയ രീതിയിൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമകൾ ആയിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ വലിയ പിണക്കത്തിൽ ആയിരുന്നു എന്നാണ് ഗോസിപ്പുകൾ പറയുന്നത്. പിന്നീട് ഒരുപാട് വർഷങ്ങൾക്കുശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കം അവസാനിപ്പിക്കുന്നത് എന്നും പറയപ്പെടുന്നു. അതേസമയം ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ കാര്യം എന്താണ് എന്ന് ഇപ്പോഴും വലിയ രീതിയിൽ പ്രേക്ഷകർക്ക് വ്യക്തമായ അറിവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഇവർ രണ്ടുപേരുടെയും സുഹൃത്ത് ആയിരുന്നു നടൻ രതീഷ്. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹ വീഡിയോയും മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിൽ കണ്ടുമുട്ടുമ്പോൾ ഇവർ തമ്മിൽ എത്രത്തോളം പിണക്കം ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. അത്തരത്തിൽ ആയിരുന്നു ഇവരുടെ പെരുമാറ്റം. ചടങ്ങിന് രണ്ടുപേരും എത്തിയിരുന്നു എങ്കിലും ഇവർ രണ്ടുപേരും പരസ്പരം മിണ്ടിയിരുന്നില്ല. അന്ന് വിവാഹ ചടങ്ങിന് എത്തിയ സുരേഷ് ഗോപി മമ്മൂട്ടിയുടെ തോളിൽ തട്ടുന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. എന്നാൽ മമ്മൂട്ടി ആണെങ്കിൽ സുരേഷ് ഗോപിയെ കണ്ടഭാവം നടിക്കുന്നില്ല. മമ്മൂട്ടി തന്നെ ഒഴിവാക്കുകയാണ് എന്ന് മനസ്സിലായപ്പോൾ സുരേഷ് ഗോപി പതിയെ പിൻവാങ്ങുന്നതും വീഡിയോയിൽ കാണാം. ഈ പിണക്കം വർഷങ്ങളോളം നിലനിൽക്കുകയായിരുന്നു.
ഒരിക്കൽ തിരുവനന്തപുരത്ത് വച്ച് സുരേഷ് ഗോപി നടത്തിയ ഒരു വാർത്ത സമ്മേളനവും വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. ഈ പത്രസമ്മേളനത്തിൽ മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. മമ്മൂക്കയുമായി തനിക്കൊരു പ്രശ്നമുണ്ട് എന്നും ആ കാര്യം കേട്ടാൽ പിണക്കത്തിന്റെ കാരണം നിങ്ങൾക്ക് വ്യക്തമാവും എന്നും സുരേഷ് ഗോപി പറയുന്നുണ്ട്. എന്നാൽ പിണക്കത്തിനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്താൻ സുരേഷ് ഗോപി തയ്യാറായിട്ടില്ല.
പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇരുവരും മനസ്സറിഞ്ഞു കെട്ടിപ്പിടിച്ചാണ് പിണക്കം അവസാനിപ്പിച്ചത്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളുടെ വിവാഹ വേദിയിൽ വച്ചായിരുന്നു അത്. ഗുരുവായൂരിൽ വെച്ചായിരുന്നു ഇത് നടന്നത്. ഇതിൽ പങ്കെടുക്കുവാൻ സുരേഷ് ഗോപിയും മമ്മൂട്ടിയും എത്തിയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും കെട്ടിപ്പിടിക്കുകയായിരുന്നു. പിണക്കം എല്ലാം പറഞ്ഞു തീർത്തു എന്നു ഇവർ സഹപ്രവർത്തകരോട് ഒരുമിച്ചു പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോൾ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്.