മലയാളികൾ എല്ലാവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എംപുരൻ. ലൂസിഫർ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. സിനിമ ഇറങ്ങിയ സമയം തന്നെ ഈ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങൾ കാരണം സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. അതിനിടയിൽ മോഹൻലാൽ സ്വന്തമായി ഒരു സിനിമയുടെ സംവിധാനം ഏറ്റെടുത്തതും പൃഥ്വിരാജിനെ പരിക്ക് പറ്റിയതും എല്ലാം വലിയ രീതിയിൽ ഈ സിനിമയുടെ ഷൂട്ടിംഗിനെ പുറകോട്ട് വലിച്ചിരുന്നു.
എന്നാൽ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ആയിരുന്നു കുറച്ചു മാസങ്ങൾക്കു മുൻപ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ ഇപ്പോൾ സിനിമയുടെ ചിത്രീകരണം വളരെ മെല്ലെ ആണ് പോകുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്തുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം ഇത്രയും വൈകുന്നത് എന്നും എപ്പോഴായിരിക്കും സിനിമ ഫൈനൽ ആയി തിയേറ്ററുകളിൽ എത്തുക എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും തന്നെ ചോദിക്കുന്നത്.
ചെന്നൈയിൽ സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. പൃഥ്വിരാജ് തന്നെയായിരുന്നു ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. പിന്നീട് ഗുജറാത്തിലെ ചിത്രീകരണത്തെ കുറിച്ചുള്ള അപ്ഡേറ്റും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മഴ കുറഞ്ഞാൽ ഗുജറാത്തിലെ ചിത്രീകരണം തുടങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. അബുദാബിയിൽ ഷെഡ്യൂൾ നേരത്തെ ആലോചിച്ചിരുന്നു എങ്കിലും മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ അത് പിന്നീടത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
അതേസമയം ഈ സിനിമയിൽ മമ്മൂട്ടിയും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ഗോസിപ്പുകൾ ഉണ്ട് എങ്കിലും ഇതുവരെ ഈ വിഷയത്തിൽ സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. ലൂസിഫർ എന്ന സിനിമയിൽ തന്നെ പറയുന്നുണ്ട് അബ്രഹാം ഖുറേഷി എന്നു പറയുന്നത് ഒരു വ്യക്തിയല്ല എന്നും അത് രണ്ടു വ്യക്തികളുടെ ഒരു കൂട്ടായ്മയാണ് എന്നും. അപ്പോൾ ഒരു വ്യക്തി മോഹൻലാലാണ് എങ്കിൽ അദ്ദേഹത്തിന് ഒപ്പം തന്നെ സ്ക്രീൻ സ്ക്രീൻസും സ്റ്റാർഡവും ഉള്ള ഒരു വ്യക്തി ആയിരിക്കാണാമല്ലോ മറ്റേ വേഷവും കൈകാര്യം ചെയ്യേണ്ടത്. അങ്ങനെ നോക്കുകയാണെങ്കിൽ മമ്മൂട്ടിയോ അല്ലെങ്കിൽ മമ്മൂട്ടിയെ പോലെ വലിയ ഒരു സൂപ്പർ താരമോ രണ്ടാം ഭാഗത്തിൽ ഉണ്ടാകും എന്ന കാര്യം ഏകദേശം തീർച്ചയാണ് എന്നാണ് ഈ സിനിമയെ ഫോളോ ചെയ്യുന്ന ആരാധകരും പ്രേക്ഷകരും എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.