മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ ഒരു സൗത്ത് ഇന്ത്യൻ സിനിമയിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. എന്തിരൻ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിൽ ആയിരുന്നു ഇദ്ദേഹം വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തരപ്രദേശിലെ അയോധ്യായിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുവാനുള്ള പദ്ധതിയിൽ പങ്കാളി ആയിരിക്കുകയാണ് ഇപ്പോൾ ഇദ്ദേഹവും.
ജഗദ്ഗുരു സ്വാമി രാഗവാചാര്യ ജി മഹാരാജന്റെ നേതൃത്വത്തിൽ ആണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സംരംഭത്തിലേക്ക് ആണ് ബോളിവുഡ് താരം ഒരു കോടി രൂപ സംഭാവന നൽകിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. തന്റെ മാതാപിതാക്കളായ ഹരി ഓം, അരുണാ ഭാട്ടിയ, അന്തരിച്ച മുൻ നടൻ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്ക് ആയിട്ടാണ് ഇദ്ദേഹം സംഭാവന നൽകിയിരിക്കുന്നത്. ഇവരുടെ ആദരസൂചകമായിട്ടാണ് കുരങ്ങുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിൽ അക്ഷയ് കുമാറും പങ്കാളിയും ആയിട്ടുള്ളത്.
അതേസമയം ഇപ്പോൾ ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ സ്ഥാപ ആയിട്ടുള്ള ഗുപ്ത അക്ഷയ് കുമാറിന് നന്ദി പറഞ്ഞുകൊണ്ട് എത്തിയിട്ടുണ്ട് – അക്ഷയ് എല്ലായിപ്പോഴും ചെയ്യുന്ന അപാരമായ ദയയും ഔദാര്യവും വളരെ മഹത്തരമാണ് എന്നും അദ്ദേഹം തല്ക്ഷണം സംഭാവന നൽകുക മാത്രമല്ല ചെയ്തത് ഈ സേവനം തൻറെ കുടുംബത്തിൻറെ പൈതൃകമാണ് എന്ന് ഊന്നി പറയുകയും ചെയ്തു എന്നാണ് ഇദ്ദേഹം പറയുന്നത്. ഈ സംഭാവനയ്ക്ക് കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത് നഗരത്തിൽ ഒരു അസൗകര്യമോ മാലിന്യമോ ഉണ്ടാക്കരുത് എന്നും അദ്ദേഹം ഊന്നി പറഞ്ഞിരുന്നു.
അതേ സമയം അക്ഷയ് കുമാർ ആണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങിയത് എന്ന തരത്തിലാണ് പല മാധ്യമങ്ങളും വാർത്ത നൽകിയത്. എന്നാൽ യഥാർത്ഥത്തിൽ ഇതൊരു മറ്റൊരു പദ്ധതിയാണ്. അക്ഷയ് അതിലേക്ക് ചെറിയൊരു സംഭാവന നൽകുക മാത്രമാണ് ചെയ്തത്. അതേസമയം കുരങ്ങുകൾക്ക് മാത്രമല്ല കുരുവികൾക്കും അണ്ണാൻമാർക്കും എല്ലാം ഭക്ഷണം നൽകുന്ന ഒരു പദ്ധതിയാണ് ഇത് എന്നാണ് ട്വിറ്ററിൽ ഇപ്പോൾ ആളുകൾ പറയുന്നത്. എന്തായാലും ഇപ്പോൾ വാർത്ത ഇവിടെ സത്യാവസ്ഥ അറിഞ്ഞതോടെ അക്ഷയ കുമാറിനെതിരെയുള്ള ട്രോളുകൾ കുറഞ്ഞ വരികയാണ്.