അംബാനിയുടെ കുടുംബത്തിലെ വിവാഹം ആയിരുന്നു കഴിഞ്ഞമാസം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം. കഴിഞ്ഞ ഒരാഴ്ചയായി ഇതല്ലാതെ മറ്റൊരു വിഷയം മാധ്യമങ്ങളിൽ ഒന്നും തന്നെ കാണാനില്ലായിരുന്നു. ഏകദേശം 5000 കോടി രൂപയാണ് ഈ വിവാഹത്തിന് വേണ്ടി മാത്രം അംബാനി കുടുംബം ചെലവഴിച്ചത് എന്നാണ് റിപ്പോർട്ട്. ഇതിനെ അപലപിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ ബിനോയ് വിശ്വമിൻറ്റെ വിമർശനത്തോട് ഇതുവരെ മുകേഷ് അംബാനി പ്രതികരിച്ചിട്ടില്ല.
വിവാഹത്തിലെ ഓരോ ചെറിയ കാര്യം പോലും വലിയ രീതിയിൽ വാർത്തയായി മാറുകയായിരുന്നു. ഇപ്പോൾ മുകേഷ് അംബാനിയുടെ ഭാര്യ നീതാ അംബാനി അവരുടെ കയ്യിൽ പിടിച്ചിരിക്കുന്ന ഒരു വസ്തു ആണ് വലിയ രീതിയിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. രമൺ ദിവോ എന്നാണ് ഇത് അറിയപ്പെടുന്നത്. എന്താണ് ഈ സംഭവം എന്ന് മനസ്സിലായോ? എന്തിനാണ് നീറ്റ അംബാനി ഇത് കയ്യിൽ പിടിച്ചിരിക്കുന്നത് എന്ന് മനസ്സിലായോ?
ജൂലൈ 12ആം തീയതി ആയിരുന്നു ആനന്ദ് അംബാനി വിവാഹിതനായത്. രാധിക മർച്ചൻറ് എന്നാണ് ഭാര്യയുടെ പേര്. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഇവിടുത്തെ ചടങ്ങിൽ ആയിരുന്നു നീതാ അംബാനിയുടെ കയ്യിൽ ഈ സംഭവം കണ്ടത്. ഇതൊരു പരമ്പരാഗതമായ വിളക്കാണ്. എന്താണ് ഈ വിളക്കിന്റെ പ്രത്യേകത എന്ന് അറിയുമോ?
ഗുജറാത്തി വിവാഹങ്ങളിൽ ആണ് ഈ വിളക്ക് കാണപ്പെടാറുള്ളത്. അംബാനിയും കുടുംബവും യഥാർത്ഥത്തിൽ ഗുജറാത്തികൾ ആണ് എന്നതാണ് സത്യം. വിവാഹ ചടങ്ങിൽ വരണ്ട അമ്മയാണ് ഈ വിളക്ക് പിടിക്കുക. ശുഭ വെളിച്ചത്തിന്റെ സൂചകം ആയിട്ടാണ് ഈ വിളക്ക് പിടിക്കുന്നത്. അന്ധകാരത്തെ അകറ്റി നവദമ്പതികളെ ആശിർവദിക്കുവാൻ ആണ് ഈ വിളക്ക് ഉപയോഗിക്കുന്നത്. ഇതിനകത്ത് ഒരു ഗണേശ വിഗ്രഹം ആയിരിക്കും ഉണ്ടാവുക. ഇത് പൂജാമുറികളിലും ദീപാവലി ആഘോഷങ്ങളിലും പൊതുവേ ഉപയോഗിക്കാറുണ്ട്. ബ്രാസ്സ് മെറ്റീരിയൽ കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനകത്ത് ഒരു ഗണേശ വിഗ്രഹം ഉണ്ട്.